അട്ടിമറികൾ പിറന്നില്ല..! ബ്രസീലും സ്വിറ്റസർലാൻഡും പ്രീക്വാർട്ടറിൽ

June 28, 2018


ഗ്രൂപ്പ് ഇയിൽ അത്ഭുതങ്ങളൊന്നും പിറന്നില്ല…സെബിയയെ രണ്ടു ഗോളുകൾക്ക് തകർത്ത ബ്രസീലും കോസ്റ്റാറിക്കയോട് സമനില പാലിച്ച് സ്വിറ്റസർലാൻഡും പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി..മൂന്നു കളികളിൽ രണ്ടു വിജയവും ഒരു സമനിലയുമായി 7 പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീൽ അവസാന പതിനാറിലെത്തിയിരിക്കുന്നത്.

മൂന്നു കളികളിൽ ഒരു വിജയവും രണ്ടു സമനിലകളുമായി സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിൽ ഇടം കണ്ടു..ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ മെക്സിക്കോയാണ് പ്രീക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ.നിലവിലെ ലോക ചാമ്പ്യന്മാരായ ജർമനിയെ തോൽപ്പിച്ചുകൊണ്ട് റഷ്യൻ ലോകകപ്പിന് തുടക്കം കുറിച്ച മെക്സിക്കോ ബ്രസീലുമായി പോരിനിറങ്ങുമ്പോൾ പോരാട്ടം പൊടിപാറുമെന്നുറപ്പാണ്. ഗ്രൂപ്പ് ഇ യിൽ ബ്രസീലിന് കീഴിൽ രണ്ടാം സ്ഥാനത്തായ  സ്വിറ്റസർലാൻഡിന് ഗ്രൂപ്പ് എഫിലെ ജേതാക്കളായ സ്വീഡനം പ്രീക്വാർട്ടർ എതിരാളികൾ