പൗളിഞ്ഞോ ഗോളിൽ ബ്രസീലിന് ലീഡ്;സ്കോർ സെർബിയ 0 ബ്രസീൽ 1
June 28, 2018
ഗ്രൂപ്പ് ഇ യിലെ അവസാന മത്സരത്തിൽ സെർബിയക്കെതിരെ ആദ്യ ഗോൾ നേടി ബ്രസീൽ..മത്സരത്തിന്റെ 36ാം മിനുട്ടിൽ പൗളിഞ്ഞോയാണ് കാനറികൾക്കായി വല കുലുക്കിയത്. പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിക്കാൻ വിജയം അനിവാര്യമായ മത്സരത്തിൽ മികച്ച മുന്നേറ്റങ്ങളുമായി ബ്രസീൽ തന്നെയാണ് കളം നിറഞ്ഞു കളിച്ചത്.
തുടക്കം മുതലേ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ബ്രസീലിന് മികച്ച ഗോൾ അവസരങ്ങൾ സൃഷിടിക്കാനായി..ആദ്യ പകുതിയിൽ തന്നെ ഗോൾ നേടിക്കൊണ്ട് മത്സരത്തിൽ ആധിപത്യം തുടരാനുള്ള ബ്രസീലിന്റെ പദ്ധതികൾ പ്രവർത്തികമാക്കികൊണ്ട് പൗളിഞ്ഞോ സ്കോർ ചെയ്യുകയായിരുന്നു.മത്സരത്തിൽ വിജയിക്കാനായാൽ 7 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരെന്ന ഖ്യാതിയോടെ ബ്രസീലിന് പ്രീക്വാർട്ടറിൽ എത്താം..