ആദ്യ പകുതിയിൽ കളം നിറഞ്ഞ് കളിച്ച് ബ്രസീൽ..സെർബിയക്കെതിരെ ഒരു ഗോളിന് മുന്നിൽ
സെർബിയക്കെതിരായ മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ഒരു ഗോൾ ലീഡുമായി ബ്രസീൽ മുന്നിട്ടു നിൽക്കുന്നു…മത്സരത്തിന്റ 36ാം മിനുട്ടിൽ പൗളിഞ്ഞോയിലൂടെയാണ് കാനറികൾ കാത്തിരുന്ന ആദ്യ ഗോൾ പറന്നിറങ്ങിയത്..തുടക്കത്തിലേ ഗോൾ നേടി കളിയിൽ ആധിപത്യം ഉറപ്പിക്കുകയെന്നതായിരുന്നു മത്സരത്തിലെ ബ്രസീൽ തന്ത്രം. മധ്യനിരയിൽ മികച്ച നീക്കങ്ങളുമായി നെയ്മറും സംഘവും നിരവധി തവണ സെർബിയൻ പെനാൽറ്റി ബോക്സിൽ അപകടം വിതച്ചുവെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല..
ഒടുവിൽ കളം നിറഞ്ഞു കളിച്ച ബ്രസീലിന്റെ കഠിനാധ്വാനത്തിന് 36ാം മിനുട്ടിൽ പൗളിഞ്ഞോയിലൂടെ ഫലം ലഭിക്കുകയായിരുന്നു.കൗട്ടീഞ്ഞോ ഉയർത്തി നൽകിയ
കൃത്യമായ പാസ്സ് സെർബിയൻ ഗോളിയുടെ തലയ്ക്ക് മുകളിലൂടെ ചിപ്പ് ഷോട്ടിലൂടെ വലയിലേക്കെത്തിക്കുകയായിരുന്നു പൗളിഞ്ഞോ.
മത്സരത്തിൽ വിജയിക്കാനായാൽ 7 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരെന്ന ഖ്യാതിയോടെ ബ്രസീലിന് പ്രീക്വാർട്ടറിൽ എത്താം..