തിയാഗോ സിൽവയിലൂടെ രണ്ടടിച്ച് ബ്രസീൽ; സ്കോർ സെർബിയ 0 ബ്രസീൽ 2
June 28, 2018
സെർബിയക്കെതിരായ മത്സരത്തിൽ തിയാഗോ സിൽവയിലൂടെ രണ്ടാം ഗോൾ നേടി ബ്രസിൽ .മത്സരത്തിന്റെ 68ാം മിനുട്ടിലാണ് തിയാഗോ സിൽവ ബ്രസീലിനായി ഗോൾ നേടിയത്.നെയ്മർ എടുത്ത കോർണർ കിക്കിനെ കൃത്യമായ ഹെഡറിലൂടെ സെർബിയൻ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു തിയാഗോ സിൽവ.
പൗളിഞ്ഞോ 36 ാം മിനുട്ടിൽ നേടിയ ഗോളിന്റെ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ച ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് രണ്ടാം പകുതിയിൽ സെർബിയ നിരന്തരം അക്രമങ്ങൾ നടത്തി..പലപ്പോഴും ഭാഗ്യത്തിന്റെ അകമ്പടിയോടെ ഗോൾ വഴങ്ങുന്നതിൽ നിന്നും രക്ഷപ്പെട്ട ബ്രസീലിനെ കൂടുതൽ സുരക്ഷിതമാക്കിക്കൊണ്ടാണ് രണ്ടാം ഗോൾ പിറന്നത്.
സെർബിയക്കെതിരെ വിജയിക്കാനായാൽ 7 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരെന്ന ഖ്യാതിയോടെ ബ്രസീലിന് പ്രീക്വാർട്ടറിൽ എത്താം