ഓരോ മത്സരം പൂർത്തിയാക്കി 32 ടീമുകൾ; നിലവിലെ പോയിന്റ് നില പരിശോധിക്കാം

June 20, 2018

ജൂൺ 14 ന് റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ലൂസിനിക്കി സ്റ്റേഡിയത്തിലാണ് 21ാം ലോകകപ്പിന് ആദ്യ വിസിലുയർന്നത്. ആതിഥേയരായ റഷ്യ അഞ്ചു ഗോളുകളുമായി സൗദി അറേബ്യൻ വല നിറച്ചുകൊണ്ട് ആവേശകരമായ തുടക്കമാണ് ലോകകപ്പിന് നൽകിയത്. കരുത്തരായ അർജന്റീനയും, ബ്രസീലും, സ്പെയിനും സമനില വഴങ്ങിയപ്പോൾ, നിലവിലെ ചാമ്പ്യന്മാരായ ജർമനിയും കഴിഞ്ഞ വർഷത്തെ ഗോളടി വീരൻ ജെയിംസ് റോഡിഗ്രസിന്റെ കൊളംബിയയും ലെവൻഡോസ്കിയുടെ പോളണ്ടും തോൽവിയുടെ കയ്പുനീർ രുചിച്ചുകൊണ്ടാണ് ലോകകപ്പ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകൾ ഓരോ മത്സരം പൂർത്തിയാക്കിയ ശേഷം ഓരോ ഗ്രൂപ്പിലെയും പോയിന്റ് നിലയും അവശേഷിക്കുന്ന മത്സരങ്ങളും പരിശോധിക്കാം.

ഗ്രൂപ്പ്  എ 

 

ടൂർണമെന്റിൽ രണ്ടു കളികൾ പൂർത്തിയാക്കിയ ആതിഥേയരായ റഷ്യ രണ്ടു വിജയവുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു. ആദ്യ മത്സരത്തിൽ ഈജിപ്തിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയ ഉറുഗ്വാ രണ്ടാം സ്ഥാനത്തും രണ്ടു മത്സരങ്ങൾ പരാജയപ്പെട്ട ഈജിപ്ത് മൂന്നാം സ്ഥാനത്തും നിൽക്കുന്നു. റഷ്യയോട് അഞ്ചു ഗോൾ തോൽവി വഴങ്ങിയ സൗദിയാണ് ഏറ്റവും പിന്നിൽ.

ഗ്രൂപ്പ് ബി 

പോർച്ചുഗലും സ്പെയിനും ഉൾപ്പെട്ട ഗ്രൂപ്പിൽ ഏഷ്യയിൽ നിന്നുള്ള ഇറാൻ ഒന്നാം സ്ഥാനത്തു നിൽക്കുന്നുവെന്നത് ഏവരെയും അത്ഭുതപ്പെടുത്താം.മൊറോക്കോക്കെതിരായ മത്സരത്തിലെ സെൽഫ് ഗോൾ ഭാഗ്യത്തിന്റെ മികവിലാണ് ഇറാൻ അവിശ്വസനീയ വിജയം നേടിയത്.  പോർച്ചുഗലും സ്പെയിനും  തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ച്, യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു .കളിച്ച ഏക മത്സരം പരാജയപ്പെട്ട മൊറോക്കോയാണ് ഏറ്റവും പിറകിൽ.

ഗ്രൂപ്പ് സി 

വമ്പന്മാരിൽ പലർക്കും കാലിടറിയെങ്കിലും കരുത്തരായ ഫ്രാൻസ് ഓസ്‌ട്രേലിയയെ തോൽപ്പിച്ചുകൊണ്ടു തന്നെ ലോകകപ്പിന് തുടക്കം കുറിച്ചു. ഓസ്‌ട്രേലിയയെ 2-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയ ഫ്രാൻസ് ഒന്നാം സ്ഥാനത്തും പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയ ഡെന്മാർക്ക് രണ്ടാം സ്ഥാനത്തും നിൽക്കുന്നു. ആദ്യ കളികളിൽ തോൽവി വഴങ്ങിയ ആസ്ട്രേലിയ, പെറു ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണിപ്പോൾ

ഗ്രൂപ്പ് ഡി   

നൈജീരിയയെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയ ക്രൊയേഷ്യ നയിക്കുന്ന ഡി ഗ്രൂപ്പിൽ ഐസ്ലാൻഡിനെതിരെ സമനില വഴങ്ങിയ അർജെന്റിന രണ്ടാം സ്ഥാനത്തു നിൽക്കുന്നു. കുഞ്ഞന്മാരിലെ വമ്പന്മാരായ ഐസ്ലാൻഡ് മൂന്നാമതും ആദ്യ മത്സരം പരാജയപ്പെട്ട നൈജീരിയ നാലാമതും നിൽക്കുന്നു.

ഗ്രൂപ്പ് ഇ


കോസ്റ്റാറിക്കയെ ഒരു ഗോളിന് കീഴടക്കിയ സെർബിയയാണ് ഗ്രൂപ്പിൽ ഒന്നാമത്.സ്വിറ്റ്‌സർലണ്ടുമായി സമനില പാലിക്കേണ്ടി വന്ന ബ്രസീൽ രണ്ടാമതും സ്വിസ് ടീം മൂന്നാം സ്ഥാനത്തും നിൽക്കുന്നു.കോസ്റ്റാറിക്കയാണ് നാലാമത്.

ഗ്രൂപ്പ് എഫ് 

സൗത്ത് കൊറിയയെ തോൽപ്പിച്ച സ്വീഡൻ ഒന്നാമതും ജർമനിയെ അട്ടിമറിച്ച മെക്സിക്കോ രണ്ടാമതും നിൽക്കുന്ന ഗ്രൂപ്പിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ജർമ്മനി മൂന്നാമതാണ്. സൗത്ത് കൊറിയയാണ്‌ നാലാം സ്ഥാനത്ത്.

ഗ്രൂപ്പ് എച്ച് 

ഏഷ്യൻ ശക്തിയായ ജപ്പാനാണ് ഗ്രൂപ്പ് എച്ചിൽ ഒന്നാമത്. പോളണ്ടിനെ തോൽപ്പിച്ച സെനഗൽ രണ്ടാമതും പോളണ്ട് മൂന്നാം സ്ഥാനത്തും നിൽക്കുന്നു. കൊളംബിയയാണ് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാർ