മത്സ്യക്കച്ചവടക്കാരനായി ധർമ്മജൻ; ധർമൂസ് ഫിഷ് ഹബ്ബ് ഉടൻ, ഉദ്ഘാടനം കുഞ്ചാക്കോ ബോബൻ

June 27, 2018

കൊച്ചിക്കാർക്ക് സന്തോഷ വാർത്തയുമായി നടൻ ധർമ്മജൻ ബോൾഗാട്ടി. ഇനി മുതൽ വിഷമില്ലാത്ത മൽസ്യം കൊച്ചിക്കാർക്ക് കഴിക്കാനായി പുതിയ ഫിഷ് ഹബ്ബിന്റെ പ്രവർത്തനമാരംഭിക്കുകയാണ് ധർമ്മജൻ. ധർമൂസ് ഫിഷ് ഹബ്ബ് എന്ന് പേരിട്ടിരിക്കുന്ന വിൽപ്പന കേന്ദ്രം ജൂലൈ 5 ന് പ്രവർത്തനമാരംഭിക്കും. നടൻ കുഞ്ചാക്കോ ബോബനാണ് കൊച്ചി അയ്യപ്പൻ കാവിന് സമീപത്തുള്ള ഫിഷ് ഹബ്ബ് ഉദ്ഘാടനം ചെയ്യാനെത്തുക.

ധർമ്മജനും സുഹൃത്തുക്കളും ചേർന്ന് ആരംഭിക്കുന്ന സ്ഥാപനം, ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷം ചേർത്ത മീനുകൾക്ക് പകരം നല്ല പിടയ്ക്കുന്ന മീനുകൾ ഫ്രഷായിട്ട് നാട്ടുകാർക്ക് നൽകുക എന്ന ഉദ്ദേശത്തോടെ ആരംഭിക്കുന്നതാണ്. ചെറു മീനുകൾ വൃത്തിയാക്കി ഓർഡർ അനുസരിച്ച് വീടുകളിൽ എത്തിക്കുന്നതിനുള്ള സൗകര്യവും ധർമുസ് ഫിഷ് ഹബ്ബ് ഒരുക്കുന്നുണ്ട്.