ക്രിക്കറ്റ് ബാറ്റിനു പകരം ഫ്ലുട്ടുമായി ധവാൻ..! ആരാധകരെ അത്ഭുതപ്പെടുത്തിയ വീഡിയോ കാണാം

June 7, 2018


ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണിംഗ് ബാറ്റ്‌സ്മാനാണ് ശിക്കർ ധവാൻ. പിരിച്ചുവച്ച മീശയുമായി ക്രിക്കറ്റ് മൈതാനങ്ങളിൽ ‘ശിക്കാറി’നിറങ്ങുന്ന  ധവാൻ തന്റെ വ്യത്യസ്തമായ ആഹ്ളാദപ്രകടനങ്ങൾ കൊണ്ടും ശ്രദ്ധനേടാറുണ്ട്. എന്നാൽ ഐപിഎൽ സീസൺ അവസാനിച്ചതിനു ശേഷം വിശ്രമ സമയം ആഘോഷിക്കുന്ന ധവാൻ ഇപ്പോൾ ഒരു ഫ്ലൂട്ടുമായാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.

ക്രിക്കറ്റ് ബാറ്റുകൊണ്ട് മാത്രമല്ല ഫ്ലൂട്ടുകൊണ്ടും മായാജാലം തീർക്കാൻ തനിക്കാവുമെന്ന് തെളിയിക്കുന്ന വിഡിയോയുമായാണ് ധവാൻ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. തന്റെ ഗുരുനാഥനായ വേണുഗോപാലുമൊത്താണ്   ധവാൻ ഫ്ലൂട്ട് വായിക്കുന്നത്.

“എന്റെ ഹൃദയത്തോടെ ഏറെ ചേർന്ന് നിൽക്കുന്ന ഒരു കാര്യം നിങ്ങളുമായി പങ്കുവെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് എന്റെ മറ്റൊരു മുഖമാണ്. എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട സംഗീതോപകരണമായ ഫ്ലൂട്ട് അഭ്യസിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷത്തോളമായി. എന്റെ ഗുരുവായ വേണുഗോപാൽ ജി യെ സാക്ഷിയാക്കി ഞാൻ ഓർത്തെടുക്കുകയാണ്…ഒരു സിംഗിൾ നോട്ടിൽ തുടങ്ങി ഒരു രാഗം പൂർണമായും വായിക്കാൻ പാകത്തിൽ എന്നെ പ്രാപ്തമാക്കിയ ആ യാത്ര.. അടങ്ങാത്ത അഭിനിവേശവും എന്തും പഠിച്ചെടുക്കാനുള്ള തീവ്രമായ ആഗ്രഹവും ഉണ്ടെങ്കിൽ ഏതു പ്രായത്തിലും എന്തും നേടിയെടുക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ഇത്”- ധവാൻ കുറിച്ചു.