സംവിധായകൻ എൻ നസീർ ഖാൻ അന്തരിച്ചു
June 27, 2018

മലയാളത്തിലെ പ്രമുഖ സംവിധായകർക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി സേവനമനുഷ്ടിച്ച് , ‘ഭദ്രചിറ്റ’ എന്ന സിനിമയുടെ സംവിധായകനുമായ എൻ നസീർ ഖാൻ അന്തരിച്ചു. ദീർഘനാളായി അസുഖ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സുകുമാരൻ, ദേവൻ, ഗീത ശങ്കർ ബഹദൂർ തുടങ്ങി നിരവധി താരങ്ങളെ അണിനിരത്തി 1989 ൽ എൻ നസീർ ഖാൻ സംവിധാനം ചെയ്ത് ചിത്രമാണ് ‘ഭദ്രചിറ്റ’.