കാണാതായ കുട്ടിക്കൊപ്പം രണ്ട് ദിവസം കാവൽ നിന്നത് വീട്ടിലെ നായ്ക്കുട്ടി..

June 19, 2018

കാണാതായ മൂന്ന് വയസുകാരിക്കൊപ്പം രണ്ട് ദിവസം കാവൽ നിന്ന വളർത്തുനായയാണ് ഇപ്പോൾ സോഷ്യൽ മിഡിയയിലെ താരം. അമ്മ കുട്ടിക്ക് ഭക്ഷണം നൽകിയ ശേഷം അടുക്കളയിൽ പോയി തിരിച്ചു വന്നപ്പോൾ മുതലാണ് കുട്ടിയെ കാണാതായത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടർന്നെങ്കിലും കാണാനായില്ല. തുടർന്ന് കുട്ടിയെ ആരേലും തട്ടിക്കൊണ്ട് പോയതാകുമെന്ന് കരുതി പോലീസിൽ വിവരം നൽകിയിരുന്നു.

പോലീസും നാട്ടുകാരും ചേർന്ന് കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയ സാഹചര്യത്തിലാണ് വീടിന്റെ അല്പം അകലെയുള്ള ചെളിപ്പാടത്തുനിന്നും നായയുടെ അസാധാരണമായ കരച്ചിൽ കേട്ടത്. തുടർന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് നാട്ടുകാർ അന്വേഷിച്ച് എത്തിയതോടെയാണ് കുട്ടിയേയും നായയെയും അവിടെ കാണാൻ സാധിച്ചത്. തുടർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്കൊപ്പം കാവൽ നിന്ന നായകുട്ടിയുടെ ഫോട്ടോ മിസൗറി പൊലീസാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ നായകുട്ടിയുടെ പ്രവർത്തനത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് സോഷ്യൽ മീഡിയിൽ ആശംസകൾ അയച്ചത്.