കലയുടെ മഹത്സവവേദിയെ വിസ്മയിപ്പിച്ച എലിസബത്തിന്റെ മധുര സുന്ദര ഗാനങ്ങൾ കേൾക്കാം !

June 25, 2018


കോമഡി ഉത്സവത്തിന്റെ  പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ലാത്ത പേരാണ് എലിസബത്തിന്റെത്. ടൂറേറ്റ് സിൻഡ്രോം എന്ന അത്യപൂർവ രോഗം  തന്റെ ശരീരത്തിൽ താളപ്പിഴകളുണ്ടാക്കിയപ്പോഴും, പകരം വെക്കാനില്ലാത്ത സംഗീത പ്രതിഭയാൽ വിധിയോട് പൊരുതിയ എലിസബത്ത് എന്ന അതുല്യ ഗായിക. ഉത്സവ വേദിയിൽ അതിഥിയായെത്തിയ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെയും മോട്ടിവേറ്റേഴ്‌സിനെയും  ഒന്നടങ്കം വിസ്മയിപ്പിച്ചുകൊണ്ടാണ് എലിസബത്ത് പാടി തുടങ്ങിയത്. കലയുടെ മഹോത്സവ വേദിയ്ക്ക്  മധുര സുന്ദര ഗാനങ്ങൾ സമ്മാനിച്ചതിന്, ശരീരത്തിന്റെ താളപിഴകൾക്കിടയിലും സംഗീതത്തെ നെഞ്ചോട് ചേർത്ത് പിടിച്ചതിന്,  തളർന്നു പോയ ഒരുപാട്  കലാകാരന്മാർക്ക് തിരിച്ചു വരാനുള്ള മാതൃകയായതിന്, കലയുടെ മഹോത്സവ വേദി ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയ്യടിച്ചാണ് എലിസബത്തിനെ ആദരിച്ചത്.വീഡിയോ കാണാം

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!