കൂറ്റൻ തോൽവിയുമായി നാണക്കേടിന്റെ ചരിത്രമെഴുതി കങ്കാരുപ്പട..!ഹൈലൈറ്റ്‌സ് കാണാം
ഇന്നലെ നടന്ന ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ മത്സരം കണ്ട ഏതൊരു ഓസ്‌ട്രേലിയൻ ആരാധകനും മനസ്സിൽ പലാവൃത്തി പറഞ്ഞു കാണും..”ഇല്ല…ഇതെന്റെ ആസ്ട്രേലിയ അല്ല..എന്റെ ഓസ്‌ട്രേലിയ ഇങ്ങനല്ല”. തികഞ്ഞ പ്രൊഫഷണലിസം കൊണ്ട് ക്രിക്കറ്റിനെ വര്ഷങ്ങളോളം അടക്കി ഭരിച്ച ഓസ്‌ട്രേലിയ ഇന്നലെ 242 റൺസിന്റെ കൂറ്റൻ തോൽവിയുമായാണ് ഇംഗ്ളീഷ് പടയ്ക്ക് മുൻപിൽ മുട്ടുമടക്കിയത്.
സ്റ്റാൻലെക്കും റിച്ചാർഡ്സണും ടൈയും ആഗറുമടങ്ങുന്ന ഓസീസ് ബൗളിംഗ് നിരയെ നിലം തൊടാതെ അടിച്ചു പരത്തിയ ഇംഗ്ളീഷ് ബാറ്റ്സ്മാന്മാർ 50 ഓവറിൽ 481 റൺസാണ് നേടിയത്.92 പന്തിൽ 16 ഫോറുകളും അഞ്ചു സിക്സറുകളുമടക്കം 147 റൺസ് നേടിയ ഹെയ്ൽസാണ് ഓസീസ് കൂട്ടക്കുരുതിക്ക് കാർമികത്വം നിർവ്വഹിച്ചത്. 92 പന്തുകളിൽ നിന്നായി 139 റൺസ് നേടിയ ജോണി ബെയർസ്റ്റോയും 82 റൺസ് നേടിയ ഓപ്പണർ ജേസൺ റോയിയും 30 പന്തിൽ 67 റൺസുമായി അവസാന ഓവറുകളിൽ കത്തിക്കയറിയ ഇംഗ്ലണ്ട് നായകൻ മോർഗനും കൂടി ചേർന്നതോടെ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടോട്ടലിലേക് ഇംഗ്ലണ്ട് പറന്നിറങ്ങുകയായിരുന്ന .പാകിസ്താനെതിരെ ഇംഗ്ലണ്ട് തന്നെ നേടിയ 444 റൺസിന്റെ റെക്കോർഡാണ് മോർഗനും സംഘവും ഇത്തവണ തിരുത്തി എഴുതിയത്.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് വെടിക്കെട്ടിന് സമാനമായ ബാറ്റിംഗ് പ്രതീക്ഷിച്ച ഓസീസ് ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഓസ്‌ട്രേലിയയുടേത്. കൂറ്റനടികൾക്ക് പേരുകേട്ട ഓസീസ് ബാറ്റ്‌സ്മാന്മാർ കളി മറന്നപ്പോൾ 37 ഓവറിൽ 239 റൺസിന് ടീം പുറത്തായി..ഫലം 242 റൺസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയുമായി ഓസീസ് ടീം നാണക്കേടിന്റെ പുതു ചരിത്രം രചിച്ചു.10 ഓവറിൽ 47 റൺസ് വഴങ്ങി 4 വിക്കറ്റുകൾ പിഴുത് ആദിൽ റഷീദാണ് ഓസീസ് ബാറ്റ്‌സ്മാൻമാരെ തറ പറ്റിച്ചത്..അലക്സ് ഹെയ്ത്സാണ് കളിയിലെ താരം.അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 3-0 ത്തിന് ഇംഗ്ലണ്ട് മുന്നിലാണ്. മത്സരത്തിന്റെ ഹൈലൈറ്റ്‌സ് കാണാം