റഷ്യൻ ലോകകപ്പിലെ ഏറ്റവും ‘വില കൂടിയ’ ടീമുകളും താരങ്ങളും..!

June 8, 2018

ശതകോടികൾ മറിയുന്ന വിപണിയാണ് ഓരോ ഫുട്ബാൾ ലോകകപ്പും..ഓരോ നാലു വർഷം കൂടുമ്പോഴും ആരാധകരെ ആവേശത്തിലാഴ്ത്തുന്ന കാല്പന്തുകളിയിലെ ഈ മഹാ മാമാങ്കത്തിന്റെ വിപണി മൂല്യവും ഓരോ തവണയും വർദ്ധിച്ചു വരികയാണ് റഷ്യയിൽ ജൂൺ 14 ന് ആദ്യ വിസിലുയരുന്ന ലോകകപ്പിൽ  ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള ടീമുകളും താരങ്ങളും ആരൊക്കെയെന്ന് നോക്കാം..

ഫ്രാൻസ്,സ്പെയിൻ, ബ്രസീൽ, ജർമ്മനി,ഇംഗ്ലണ്ട് എന്നീ ടീമുകളാണ് വിപണി മൂല്യത്തിൽ മുൻനിരയിലുള്ള വമ്പന്മാർ. 1.08 ബില്യൺ യൂറോയുമായി ഫ്രാൻസാണ് വിപണി മൂല്യത്തിൽ ഒന്നാമൻ. 1.04 ബില്യൺ യൂറോ മൂല്യവുമായി സ്പെയിൻ തൊട്ടു പിന്നിൽ രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തു നിൽക്കുന്ന ബ്രസീലിന് 952  യൂറോയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്.885 മില്യൺ യൂറോയുമായി ജർമനി നാലാമതും 875 മില്യൺ യൂറോ മൂല്യവുമായി  ഇംഗ്ലണ്ട് അഞ്ചാം സ്ഥാന്നതും നില്കുന്നു.  2018 ലോകകപ്പിനെത്തിയ എല്ലാ ടീമുകളുടെയും ആകെ വിപണി മൂല്യം 10 .3 ബില്യൺ യൂറോയാണ്.

180 മില്യൺ യൂറോയുടെ റെക്കോർഡ് വിപണി മൂല്യവുമായി അർജന്റീനയയുടെ ലയണൽ മെസ്സിയും ബ്രസീലിന്റെ നെയ്മറും താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം പങ്കിടുന്നു.ബെൽജിയും മിഡ്‌ഫീൽഡർ കെവിൻ ഡി ബ്രൂയ്‌നും ഇംഗ്ലണ്ടിന്റെ സ്റ്റാർ സ്‌ട്രൈക്കർ ഹാരി കെയ്‌നുമാണ്  വിപണി മൂല്യത്തിൽ മെസ്സിക്കും നെയ്മർക്കും പിന്നിൽ രണ്ടാമതുള്ളത്.150 മില്യൺ യൂറോയാണ് ഇരുവരുടെയും  വിപണി മൂല്യം.  90 മില്യൺ യൂറോയുമായി ഫ്രഞ്ച് മിഡ്‌ഫീൽഡർ പോൾ പോഗ്ബയും 80 മില്യൺ യൂറോയുമായി ജർമാനിയുടെ ടോണി ക്രൂസും പട്ടികയിൽ മുൻപന്തിയിലുണ്ട്.

 

പോർച്ചുഗലിന്റെ ഇതിഹാസ താരം റൊണാൾഡോയുടെ വിപണി മൂല്യം 100 മില്യൺ ഡോളറാണ്. വിപണി മൂല്യം അടിസ്ഥാനമാക്കി ലോകകപ്പിലെ ഏറ്റവും വിലയേറിയ ഇലവനെ തിരഞ്ഞെടുത്തപ്പോൾ റൊണാൾഡോ ഇടം പിടിച്ചില്ലെന്നത് ഫുട്ബാൾ ആരാധകരിൽ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്

 

 

70 മില്യൺ യൂറോ വിപണി മൂല്യവുമായി ഫ്രാൻസിന്റെ റാഫേൽ വരാനയാണ് ഡിഫൻഡർമാരിൽ ഒന്നാമൻ. ബ്രസീലിന്റെ മാഴ്‌സെലോ, സ്പെയിനിന്റെ ഡാനി കാർവജൽ ജർമനിയുടെ മാറ്റ് ഹമ്മൽസ് എന്നീ പ്രതിരോധ താരങ്ങൾക്ക് 60 മില്യൺ യൂറോ വീതമാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്.  സ്പെയിനിന്റെ ഡേവിഡ് ഗിയ 70 മില്യൺ യുറോയുമായി ഏറ്റവും വിലകൂടിയ ഗോൾ കീപ്പറായി .

വിപണി മൂല്യത്തിന്റെ അടിസ്ഥനത്തിൽ 2018 ലോകകപ്പിലെ ഏറ്റവും വിലയേറിയ ടീം ഇങ്ങനെയാണ്

ഗോൾ കീപ്പർ; ഡേവിഡ് ഗിയ(സ്പെയിൻ)- മൂല്യം 70 മില്യൺ യൂറോ

ഡിഫൻഡർമാർ – റാഫേൽ വരാന(ഫ്രാൻസ് )-മൂല്യം – 70 മില്യൺ യൂറോ,

മാഴ്സെലോ(ബ്രസിൽ), മാറ്റ് ഹമ്മൽസ്(ജർമ്മനി), ഡാനി കാർവജൽ(സ്പെയിൻ)-മൂല്യം –  60 മില്യൺ യൂറോ

മിഡ്‌ഫീൽഡർമാർ;  ലയണൽ മെസ്സി(അർജന്റീന), നെയ്മർ (ബ്രസീൽ)-മൂല്യം – 180 മില്യൺ യൂറോ

കെവിൻ ഡിബ്രൂയിൻ(ബെൽജിയം)- മൂല്യം -150 മില്യൺ യൂറോ

പോൾ പോഗ്ബ(ഫ്രാൻസ്)-മൂല്യം – 90 മില്യൺ യൂറോ, ടോണി ക്രൂസ്(ജർമ്മനി)-മൂല്യം- 80 മില്യൺ യൂറോ

സ്‌ട്രൈക്കർ; ഹാരി കെയ്ൻ(ഇംഗ്ലണ്ട്)- മൂല്യം 150 മില്യൺ