ലോകകപ്പ്; കോസ്റ്റാറിക്കക്കെതിരെ ഒരു ഗോൾ വിജയവുമായി സെർബിയൻ കുതിപ്പ്

June 17, 2018

 

ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കക്കെതിരെ ഒരു ഗോൾ ജയം സ്വന്തമാക്കി സെർബിയ..56 ാം മിനുട്ടിൽ ഫ്രീകിക്കിലൂടെ  56ാം മിനുട്ടിൽ നായകൻ  കൊളോറോവാണ്  സെർബിയയുടെ വിജയ ഗോൾ നേടിയത്..

മത്സരത്തിലുടനീളം നിരന്തര അക്രമണങ്ങളുമായി മുന്നേറിയ സെർബിയൻ താരങ്ങളുടെ  ഫിനിഷിങ്ങിലെ പോരായ്മകളാണ് വലിയ മാർജിനിലുള്ള വിജയത്തിൽ നിന്നും സെർബിയയെ തടഞ്ഞു നിർത്തിയത്. കോസ്റ്റാറിക്കയുടെ ഗോൾ കീപ്പർ കെയ്‌ലർ നവാസിന്റെ മിന്നുന്ന സേവുകളും അന്തിമ ഫലത്തിൽ നിർണ്ണായക ഘടകമായി .

രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ കോസ്റ്റാറിക്കയുടെ സപ്പോർട്ടിങ് സ്റ്റാഫും സെർബിയൻ താരവും പരസ്പരം കൊമ്പുകോർത്തത് മത്സരത്തിന്റെ നിറം കെടുത്തുന്ന കാഴ്ചയായി.. വിജയത്തോടെ ഗ്രൂപ്പ് ഇയിൽ മൂന്നു പോയിന്റുമായി സെർബിയ ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ ബ്രസീൽ സ്വിറ്റസർലണ്ടിനെ നേരിടും..