കേരളം കാത്തിരുന്ന സംഗീത നിശയ്ക്ക് നാളെ കൊച്ചിയിൽ തുടക്കം; ചരിത്രമെഴുതാനൊരുങ്ങി ഫ്ളവേഴ്സ് ഏ ആർ റഹ്മാൻ ഷോ!

June 22, 2018


ഏറെ നാളായി കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫ്ളവേഴ്സ് ഏ ആർ റഹ്മാൻ ഷോ നാളെയും മറ്റന്നാളുമായി അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ അരങ്ങേറും. സംഗീത ലോകത്തെ ഇന്ത്യൻ ഇതിഹാസം ഏ ആർ റഹ്മാൻ 10 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിലെത്തുന്നത്.  ജൂൺ 23(ശനി), 24(ഞായർ) തിയ്യതികളിലായി രണ്ടു ദിവസം നീണ്ടു നിൽക്കുന വിസമയ സംഗീത രാവൊരുക്കിയാണ് ഫ്ളവേഴ്‌സും ഏ ആർ റഹ്മാനും മലയാളക്കരയെ വിസ്മയിപ്പിക്കാനൊരുങ്ങുന്നത്.
സംഗീത മാന്ത്രികനൊരുക്കുന്ന  അവിസ്മരണീയ രാവ് അതേ മനോഹാരിതയോടെ കണികളിലെത്തിക്കാനായി ലോകോത്തര നിലവാരമുള്ള ദൃശ്യ-ശ്രവ്യ  വിന്യാസമാണ്  അഡ്‌ലക്‌സിൽ ഒരുക്കിയിരിക്കുന്നത്. രണ്ടു ദിവസവും ഒരേ പരിപാടികൾ  തന്നെയായിരിക്കും അരങ്ങേറുക

ഏ ആർ റഹ്മാന് പുറമെ, ബെന്നി ദയാൽ, ഹരിചരൻ സെഷാദ്രി, മിന്മിനി, ശ്വേതാ മോഹൻ, നീതി മോഹൻ, ജോനികാ ഗാന്ധി, റയ്ഹാന, ഇസ്രത് ഖാദ്രി, സാഷാ കിരൺ തിരുപതി, ജാവേദ് അലി, ദിൽഷാദ് ഷാബിർ അഹമ്മദ്, അൽഫോൻസ് ജോസഫ്, ജോർജ്ജ് പീറ്റർ എന്നിവരും പ്രേക്ഷകരെ ത്രസിപ്പിക്കാനെത്തും.
ഫ്ളവേഴ്സ് ടിവിയുടെ ഔദ്യോഗിക വെബ്സൈറ്റായ flowerstv.in, BookMyShow, Insider.in എന്നിവയിലൂടെ ഏ ആർ റഹ്മാൻ ഷോയുടെ ടിക്കറ്റുകൾ സ്വന്തമാക്കാം..