റഷ്യയിൽ ‘ഫ്രഞ്ച് വിപ്ലവ’ത്തിന് തുടക്കം; ആദ്യ മത്സരത്തിൽ ഓസ്ട്രലിയയെ തകർത്തു

June 16, 2018


റഷ്യൻ ലോകകപ്പിൽ കരുത്തരായ ഫ്രാൻസിന് വിജയത്തുടക്കം…ഗ്രൂപ്പ് സി യിൽ ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്താണ് ദിദിയർ ദെഷാംസ് പരിശീലിപ്പിക്കുന്ന ഫ്രഞ്ച് പട വിജയം നേടിയത്. 58ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ അന്റോണിയോ ഗ്രീസ്‌മാനും 81ാം മിനുട്ടിൽ പോൾ പോഗ്ബയുമാണ് ഫ്രാൻസിനായി ഗോളുകൾ നേടിയത്. 62ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ മിലെ ജെഡിനക്കാണ് ഓസ്‌ട്രേലിയക്കായി വല കുലുക്കിയത്.

ഒരു ഗോളിന് വഴിയൊരുക്കുകയും നിർണ്ണായകമായ രണ്ടാം ഗോൾ നേടുകയും ചെയ്ത പോൾ പോഗ്ബയുടെ മികവിലാണ് ഫ്രഞ്ച് പട വിജയം നേടിയത്. 81ാം മിനുട്ടിൽ ഓസ്‌ട്രേലിയൻ ഗോളിയുടെ തലയ്ക്കു മുകളിലൂടെ പറന്നിറങ്ങിയ ഷോട്ട് ഗോൾ ലൈൻ ടെക്നോളജിയുടെ സഹായത്തോടെയാണ് ഗോളാണെന്ന് കണ്ടെത്തിയത്. ഡെന്മാർക്ക്,പെറു ഓസ്‌ട്രേലിയ എന്നീ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് സിയിൽ മൂന്നു പോയിന്റുമായി ഫ്രാൻസ് ഒന്നാം സ്ഥത്തെക്ക് കയറി.ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇന്ന് ഡെന്മാർക്കും പെറുവും ഏറ്റുമുട്ടും.രാത്രി 9 .30 നാണ് ഡെന്മാർക്ക് -പെറു മത്സരം