ഫ്രാൻസ്,ഡെന്മാർക്ക് പ്രീക്വാർട്ടറിൽ;അവസാന മത്സരത്തിൽ ഓസ്ട്രേലിയയെ തകർത്ത് പെറു
ഗ്രൂപ്പ് സിയിൽ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല..ഗ്രൂപ്പ് ചാമ്പ്യന്മാരെ നിർണ്ണയിക്കുന്ന മത്സരത്തിൽ ഫ്രാൻസും ഡെന്മാർക്കും സമനിലയിൽ പിരിഞ്ഞതോടെ ഇരു ടീമുകളും പ്രീ ക്വാർട്ടറിൽ കടന്നു. മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ലാറ്റിനമേരിക്കൻ ടീമായ പെറു അപ്രതീക്ഷിത വിജയം നേടി. 18ാം മിനുട്ടിൽ ആന്ദ്രേ കാറിലോയും 50ാം മിനുട്ടിൽ ഗുറേറോയുമാണ് പെറുവിനായി ഗോളുകൾ നേടിയത്.
ഗ്രൂപ്പ് സി യിൽ രണ്ടു വിജയവും ഒരു സമനിലയുമായി 7 പോയിന്റോടെ ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഒരു വിജയവും രണ്ടു സമനിലയുമായി അഞ്ചു പോയിന്റ് നേടിയ ഡെന്മാർക്ക് രണ്ടാം സ്ഥാനവുമായി പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിക്കുകയായിരുന്നു. ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരുമായാണ് ഫ്രാൻസ് പ്രീ ക്വാർട്ടർ കളിക്കുക. ഗ്രൂപ്പ് ഡിയിലെ ചാമ്പ്യന്മാരുമായാണ് ഡെന്മാർക്ക് പ്രീക്വാർട്ടറിൽ ഏറ്റുമുട്ടുക.