രണ്ടടിച്ച് എംബാപ്പ; അർജന്റീനക്കെതിര നാല് ഗോളുകളുമായി ഫ്രാൻസ് മുന്നിൽ

June 30, 2018

ഡി മരിയയുടെ ലോങ്ങ് റേഞ്ചർ ഗോളിന് ബെഞ്ചമിൻ പവാർഡിന്റെ ഉഗ്രൻ മറുപടി. ശേഷം എം ബാപ്പയുടെ വക ഇരട്ട ഗോൾ ഗോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മെർക്കഡയോയിലൂടെ മുന്നിലെത്തിയ അർജന്റീനക്കെതിരെ മൂന്നു ഗോൾ തിരിച്ചടിച്ച് ഫ്രാൻസ് മുന്നിൽ .മത്സരത്തിന്റെ 57ാം മിനുട്ടിലാണ് പവാർഡിലൂടെ ഒപ്പമെത്തിയ ഫ്രാൻസ് എംബാപ്പയുടെ ഇരട്ടഗോളിലൂടെയാണ് അർജന്റീനയെ കീറിമുറിച്ചത്.
.
64, 68 മിനുട്ടുകളിലാണ് എംബാപ്പ ഗോളുകൾ നേടിയത്..രണ്ടിനെതിരെ നാല് ഗോളുകൾക്ക് മുന്നിലെത്തിയ ഫ്രാൻസ് പടക്കെതിരെ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ അർജന്റീനക്ക് സമനില പിടിക്കാനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്