‘ഗ്രേറ്റ് ട്രോളനാ’കാൻ കച്ചകെട്ടി ട്രോളന്മാർ..! ലോകകപ്പിനെ പൊട്ടിച്ചിരിയിലാഴ്ത്തിയ ട്രോളുകൾ കാണാം

June 19, 2018


ഫുട്ബാൾ ലോകകപ്പിനോടനുബന്ധിച്ച് ഫ്ളവേഴ്സ് ഓൺലൈൻ ഒരുക്കിയ ഗ്രേറ്റ് ട്രോളൻ അവാർഡ്‌സ്  കോണ്ടെസ്റ്റ് മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു. കാൽപന്തുകളിയുമായി ബന്ധപ്പെട്ട ട്രോളുകളിലൂടെ   മലയാളികളെ പൊട്ടിച്ചിരിപ്പിക്കാൻ കഴിയുന്ന മികച്ച ട്രോളന്മാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രേറ്റ് ട്രോളൻ അവാർഡ്‌സ് എന്ന പേരിൽ പുതുമയാർന്ന അവാർഡുമായി ഫ്ളവേഴ്സ് ഓൺലൈൻ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മത്സരം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ  നൂറിലധികം ട്രോളുകളാണ്  ഗ്രേറ്റ് ട്രോളൻ അവാർഡ്‌സിനായി  വിവിധ പേജുകളിൽ  പ്രത്യക്ഷപ്പെട്ടത്.

സൗദിയെ മലർത്തിയടിച്ച റഷ്യയും, സ്പെയിനിനെ ഒറ്റയ്ക്ക് ‘തളച്ച’ റോണോ മാജിക്കും, പെനാൽറ്റി നഷ്ടപ്പെടുത്തിയ മെസ്സി ‘ദുരന്ത’വുമെല്ലാം ട്രോളന്മാർ ആവേശത്തോടെ ഏറ്റെടുത്തപ്പോൾ പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്.

ലോകകപ്പ് ആരംഭിച്ച് മൂന്നാം നാൾ കളത്തിലിറങ്ങി, ഐസ്ലാൻഡുമായി സമനില വഴങ്ങിയ  അർജന്റീനയും അവരുടെ ഇതിഹാസ നായകൻ മെസ്സിയും ട്രോളർമാരുടെ പ്രധാന ഇരകളായി മാറുന്ന കാഴ്ചയായിരുന്നു ആദ്യ ദിവസങ്ങളിൽ.

എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ബ്രസീലും സമനില വഴങ്ങുകയും സൂപ്പർ താരം നെയ്മർ നിരന്തരം പരിക്കേറ്റു വീഴുകയും ചെയ്തതോടെ ട്രോളർമാരുടെ അധ്വാന ഭാരം ഏറെ വർധിക്കുകയായിരുന്നു..

നിലവിലെ ചാമ്പ്യന്മാരായ ജർമ്മനി മെക്സിക്കോയ്ക്ക് മുന്നിൽ അടിയറവു പറയുക കൂടി ചെയ്തതോടെ വമ്പൻമാർക്ക് മൊത്തം കഷ്ടകാലമാണെന്ന് ചിരിയിലൂടെ  പറഞ്ഞുറപ്പിക്കുകയിരുന്നു ട്രോളന്മാർ.

റഷ്യൻ ലോകകപ്പിൽ നമ്മുടെ ഇന്ത്യ പങ്കെടുക്കുന്നില്ലെങ്കിലും ഭാവിയിൽ ത്രിവർണ പതാകയുമായി ഇന്ത്യൻ  താരങ്ങൾ ലോകകപ്പിനിറങ്ങുന്നത് സ്വപ്നം കാണുന്ന ട്രോളുകളും സജീവമായിരുന്നു..

കാൽപ്പന്തു കളിയുടെ ആവേശത്തിനൊപ്പം പുതുമയുണർത്തുന്ന ചിന്തകളുമായി,  പൊട്ടിച്ചിരിപ്പിക്കുന്ന  ട്രോളുകളും ഏറെയുണ്ടായിരുന്നു..

ലെയ്സും ഫുട്ബോളും 

കണക്ക് ടീച്ചറും ലോകകപ്പും

ഒരു എവിആർ അപാരത

എസ്കോബാർ- കണ്ണീരോർമ്മ