പ്രീ ക്വാർട്ടർ ഉറപ്പിച്ച് റഷ്യ; സലായുടെ ഈജിപ്ത് പുറത്തേക്ക്
June 20, 2018
തുടർച്ചയായ രണ്ടാം മത്സരത്തിലും മിന്നുന്ന വിജയത്തോടെ പ്രീക്വാർട്ടർ ബെർത്ത് ഉറപ്പാക്കി ആതിഥേയരായ റഷ്യ. ഗ്രൂപ്പ് എ യിലെ രണ്ടാം മത്സരത്തിൽ ഈജിപ്തിനെയാണ് റഷ്യൻ പട ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചത്. നേരെത്തെ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ സൗദിയെ അഞ്ചു ഗോളുകൾക്ക് തകർത്ത റഷ്യ , ഇതോടെ തുടർച്ചയായ രണ്ടാം ജയമാണ് കുറിച്ചത്.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ നാലു ഗോളുകളും പിറന്നത്. 47ാം മിനുട്ടിൽ അഹമ്മദ് ഹാദിയുടെ സെൽഫ് ഗോളിലൂടെയാണ് റഷ്യ അക്കൗണ്ട് തുറന്നത്. അൻപത്തിഒൻപതാം മിനുട്ടിൽ ആദ്യ മത്സരത്തിലെ സൂപ്പർ ഹീറോ ചെരിഷേവ് റഷ്യക്കായി രണ്ടാം ഗോൾ നേടി. മൂന്നു മിനുട്ടുകൾക് ശേഷം അർതേം ഡെയൂബയിലൂടെ റഷ്യ മൂന്നാം ഗോൾ നേടിയപ്പോൾ 83ാം മിനുട്ടിൽ സാല പെനാൽറ്റിയിലൂടെ ഈജിപ്തിന്റെ ആശ്വാസ ഗോൾ നേടി