ലോകകപ്പ് ;ഹോണ്ടയിലൂടെ രണ്ടടിച്ച് ജപ്പാൻ ; സ്കോർ കൊളംബിയ 1 ജപ്പാൻ 2

June 19, 2018

പത്തു പേരായി ചുരുങ്ങിയ കൊളംബിയക്കെതിരെ രണ്ടാം ഗോൾ നേടി ജപ്പാൻ. പകരക്കാനായി ഇറങ്ങിയ കിസുക്കെ ഹോണ്ടയാണ് ജപ്പാനായി രണ്ടാം ഗോൾ നേടിയത്. മത്സരത്തിന്റെ എഴുപത്തിമൂന്നാം മിനുട്ടിൽ ലഭിച്ച കോർണർ  ഒരു ഹെഡറിലൂടെ ഹോണ്ട വലയിലാക്കുകയായിരുന്നു. മത്സരത്തിൽ ജപ്പാന് വേണ്ടി ആദ്യ ഗോൾ നേടിയ ഷിൻജി കഗാവയ്ക്ക് പകരക്കാനായി ഇറങ്ങിയ ഹോണ്ട മൈതാനത്തെത്തി ഏതാനും മിനുട്ടുകളിൾക്കുള്ളിൽ എതിർ വല ചലിപ്പിക്കുകയായിരുന്നു.

ആറാം മിനുട്ടിൽ കഗാവയിലൂടെ മുന്നിലെത്തിയ ജപ്പാനെ 39ാം മിനുട്ടിൽ ഫ്രീകിക്ക് ഗോളിലൂടെയാണ് കൊളംബിയ തളച്ചത്. 10 പേരായി ചുരുങ്ങിയിട്ടും ആക്രമണ ഫുട്ബാൾ പുറത്തെടുത്ത കൊളംബിയയെ ഞെട്ടിച്ചുകൊണ്ടാണ് രണ്ടാം പകുതിയിൽ ജപ്പാൻ വീണ്ടും വലകുലുക്കിയത്