മിമിക്രി കോംപറ്റിഷനിൽ മത്സരിക്കാനിറങ്ങി ജയറാമും സുരാജും…!

June 28, 2018

അറിയപ്പെടാത്ത നിരവധി കലാകാരന്മാരെ സൂപ്പർ താരങ്ങളാക്കി മാറ്റിയ  വേദിയാണ് കോമഡി ഉത്സവത്തിലെ മിമിക്രി കോംപെറ്റീഷൻ റൗണ്ട്..എന്നാൽ ഇത്തവണ മിമിക്രി കോംപെറ്റീഷൻ റൗണ്ടിൽ മത്സരിക്കാനെത്തുന്നത് രണ്ടു സൂപ്പർ താരങ്ങളാണ് .മിമിക്രിയിലൂടെ മലയാള സിനിമാ ലോകത്തെത്തി പ്രേക്ഷക മനസ്സിൽ സൂപ്പർ താരങ്ങളായി മാറിയ ജയറാമും സുരാജ് വെഞ്ഞാറമ്മൂടുമാണ് ആ സൂപ്പർ താരങ്ങൾ..ഫ്ളവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്‌സിന്റെ പ്രൗഢഗംഭീരമായ അവാർഡ് നിശയിലാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കിടിലൻ മിമിക്രിയുമായി ജയറാമും സുരാജും വേദി കീഴടക്കിയത്. പെർഫോമൻസ് കാണാം.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!