രൂപവും രീതിയും മാറിയ വായനാ ദിനം..
ജൂൺ 19 ‘വായനാദിനം’ .. വീണ്ടുമൊരു വായനാദിനം കൂടി കടന്നു പോകുമ്പോള്‍ വായന എന്നത് ഒരു അനുഭവം മാത്രമല്ല, ഒരു സംസ്കാരത്തിന്റെ പ്രതീകം കൂടിയാണെന്ന തിരിച്ചറിവ് നമുക്ക് വളർത്തിയെടുക്കാം. വായനയിലൂടെ വളര്‍ത്തുന്നത് സംസ്കാരത്തെ തന്നെയാണ് ഈ വായനാ ദിനത്തിൽ പുതിയ തലമുറയുടെ സംസ്കാര സമ്പന്നതക്ക് പ്രചോദകമാകുന്ന രീതിയില്‍, വായനയെ പരിപോഷിപ്പിക്കാന്‍ നമുക്ക് തയാറെടുക്കാം.
വായന മരിക്കുന്നു എന്ന് പലരും പറയാറുണ്ട് എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല വായനയുടെ രൂപവും രീതികളുമാണ് മാറിയിരിക്കുന്നത്. ഇന്റര്‍നെറ്റും, സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നവരാണ് പലരും. പുസ്തക വായന കുറഞ്ഞപ്പോൾ ഓണ്‍ലൈന്‍ വായന പരന്നതെന്ന് പറയാം. ഒരു വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വായന തീര്‍ച്ചയായും കൗതുകമുള്ളതു തന്നെയെന്നതിൽ സംശയമില്ല.
മലയാളിയെ അക്ഷരത്തിന്റെയും വായാനയുടെയും ലോകത്തേക്ക് നയിച്ച കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമാണ് നാം വായനാ ദിനമായി ആചരിക്കുന്നത്. ജൂൺ 19 മുതൽ 25 വരെ നാം വായനാ വാരമായി ആചരിക്കുന്നു. ‘വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും’ എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾക്ക് ഈ ദിനം ഏറെ പ്രാധാന്യം നൽകുന്നു.