ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം..?ലയണൽ മെസ്സിയുമായുള്ള രസകരമായ അഭിമുഖം കാണാം

June 10, 2018


ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുമായുള്ള രസകരമായ അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ച് ഫിഫ. ‘ലയണൽ മെസ്സി ദി ബെസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തിൽ രസകരമായ നിരവധി ചോദ്യങ്ങളാണ് അർജന്റീനൻ ഫുട്ബാൾ ടീമിന്റെ നായകനായ മെസ്സി നേരിടുന്നത്.

താരത്തിന്റെ ഇതുവരെയുള്ള ജീവിതത്തിനിടയിൽ എടുത്ത ഏറ്റവും മികച്ച തീരുമാനം ഏതാണെന്നു ചോദിച്ചുകൊണ്ടാണ് അഭിമുഖം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ അനവധി പ്രതിസന്ധികൾക്കിടയിലും ബാഴ്‌സയിൽ തന്നെ തുടരാൻ തീരുമാനിച്ചതാണ് താൻ സ്വീകരിച്ച ഏറ്റവും മികച്ച തീരുമാനം എന്നാണ് മെസ്സിയുടെ മറുപടി. കളിച്ചിട്ടുള്ളതിൽ വെച്ചേറ്റവും മികച്ച സ്റ്റേഡിയമായി മെസ്സി തിരഞ്ഞെടുത്തത് ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിനെയാണ്
നേരിട്ടിട്ടുള്ളതിൽ വെച്ചേറ്റവും മികച്ച ഗോൾകീപ്പർ ആരാണെന്ന ചോദ്യത്തിന് ഇറ്റലിയുടെ ഇതിഹാസ താരം ജിയാൻ ലൂയി ജി ബഫണിന്റെയും ജർമനിയുടെ മാന്വൽ ന്യൂയറിന്റെയും സ്പെയിനിന്റെ ഇക്കർ കാസിയസിന്റെയും പേരാണ് മെസ്സി പറഞ്ഞത്. ഏറ്റവും മികച്ച അർജന്റീനിയൻ ഭക്ഷണം,മ്യൂസിക് ബാൻഡ്, വിനോദ സ്ഥലം തുടങ്ങിയവയ്ക്കും മെസ്സി രസകരമായ മറുപടി പറയുന്നുണ്ട്.വീഡിയോ കാണാം.