മഷെറാനോ പെനാൽറ്റി വഴങ്ങി; സമനില ഗോൾ കണ്ടെത്തി നൈജീരിയ

June 27, 2018

അർജന്റീനക്കെതിരെ സമനില ഗോൾ നേടി നൈജീരിയ. മത്സരത്തിന്റെ 51ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ വിക്ടർ മോസസാണ് നൈജീരിയയുടെ സമനില ഗോൾ കണ്ടെത്തിയത്.. നൈജീരിയൻ താരത്തെ പെനാൽറ്റി ബോക്സിൽ വലിച്ചിട്ട മഷെറാനൊയാണ്  പെനാൽറ്റി നൈജീരിയക്ക് പെനാൽറ്റി നേടിക്കൊടുത്തത്.വിഏആർ സങ്കേതത്തിലൂടെ റഫറിയുടെ തീരുമാനം ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പെനാൽറ്റി അനുവദിക്കപ്പെട്ടത്. പെനാൽറ്റിബോക്സിലെ ഫൗളിന് മഷെറാനോക്ക് മഞ്ഞക്കാർഡും ലഭിച്ചു.

മത്സരത്തിന്റെ 14ാം മിനുട്ടിൽ നായകൻ മെസ്സിയാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്.എവർ ബനേഗ ഉയർത്തി നൽകിയ ക്രോസ്സ് മനോഹരമായി ടാപ്പ് ചെയ്ത മെസ്സി നൈജീരിയൻ ഗോളിക്ക് ഒരവസരവും നൽകാതെ വലയിലേക്കെത്തിക്കുകയായിരുന്നു.. നൈജീരിയയെ പരാജയപ്പെടുത്തുകയും ക്രൊയേഷ്യ-ഐസ്ലാൻഡ് മത്സരഫലം അനുകൂലമാവുകയും ചെയ്താലേ അർജന്റീനക്ക് പ്രീക്വാർട്ടറിൽ എത്താനാകു