ബോധം മറഞ്ഞാലും പ്രഥമ ശുശ്രുഷയ്ക്കായി പോഞ്ചോ തയ്യാർ! ; സമൂഹമാധ്യമങ്ങളിൽ വൈറലായ പോലീസ് നായയുടെ വീഡിയോ കാണാം

June 27, 2018

സോഷ്യൽ മീഡിയയിൽ തരംഗമായി പോഞ്ചോ എന്ന പോലീസ് ഡോഗ്. പ്രമാദമായ വല്ല കുറ്റകൃത്യങ്ങൾക്കും തുമ്പു കണ്ടെത്തിയാണ് പോഞ്ചോ എന്ന പോലീസ് നായ സൂപ്പർ സ്റ്റാറായി മാറിയതെന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി.  തെളിവുകൾ കണ്ടെത്തുന്നതിനോടൊപ്പം മറ്റൊരു വിദ്യയും പോഞ്ചോക്കറിയാം..പ്രഥമശുശ്രുഷ…

ബോധരഹിതനായ പോലീസ് ഉദ്യോഗസ്ഥന് പ്രഥമ ശുശ്രുഷ നൽകുന്ന പോച്ചിയുടെ വീഡിയോയാണ് മാഡ്രിഡിലെ ഈ താരത്തെ സൂപ്പർ സ്റ്റാറായി മാറ്റിയത്.മാഡ്രിഡിലെ മുനിസിപ്പൽ ഓഫിസറാണ് സോഷ്യൽ മീഡിയ വഴി പോച്ചിയുടെ കഴിവുകൾ ലോകത്തെ അറിയിച്ചത്…

ബോധമറ്റു വീഴുന്നതായി അഭിനയിക്കുന്ന പരിശീലകനെ രക്ഷിക്കാനായി ഓടിയെത്തുന്ന പോഞ്ചോയാണ് വിഡിയിലുള്ളത്. പരിശീലകനടുത്തെത്തിയ പോഞ്ചോ ഉടൻ തന്നെ സിപിആർ (cardio pulmonary resuscitation ) നൽകുകയും പരിശീലകന്റെ ശ്വാസഗതി നിരീക്ഷിക്കുകയും ചെയ്യുന്നു. കുറച്ചു സമയങ്ങൾക്കു ശേഷം പരിശീലകൻ എഴുന്നേൽക്കുകയും  പോഞ്ചോയെ അഭിനന്ദിക്കുകയും  ചെയ്യുന്നു.വീഡിയോ കാണാം