കൊളൊറോവിലൂടെ സെർബിയക്ക് ആദ്യ ഗോൾ; സ്കോർ സെർബിയ 1 കോസ്റ്റാറിക്ക 0
June 17, 2018
കോസ്റ്റാറിക്കക്കെതിരെ നായകൻ കൊളോറോവിലൂടെ സെബിയയ്ക്ക് ഒരു ഗോളിന്റെ ലീഡ്.മത്സരത്തിന്റെ 56ാം മിനുട്ടിൽ ഫ്രീകിക്കിലൂടെയാണ് കൊളോറോവ് കോസ്റ്റാരിക്കൻ വല കുലുക്കിയത്.മത്സരത്തിലുടനീളം നിരന്തര അക്രമണങ്ങളുമായി മുന്നേറിയ സെർബിയൻ താരങ്ങളുടെ ഫിനിഷിങ്ങിലെ പോരായ്മകളാണ് ആദ്യ പകുതിയെ ഗോൾ രഹിതമാക്കിയത്. കോസ്റ്റാറിക്കയുടെ ഗോൾ കീപ്പർ കെയ്‌ലർ നവാസിന്റെ മിന്നുന്ന സേവുകളും സെർബിയയെ ഗോളിൽ നിന്നും തടഞ്ഞു നിർത്തി.
രണ്ടാം പകുതിയിൽ കൂടുതൽ മൂർച്ചയേറിയ ആക്രമണങ്ങളുമായി കളിയുടെ നിയന്ത്രം ഏറ്റെടുത്ത സെർബിയയ്ക്ക് വേണ്ടി നായകൻ കൊളോറോവ് തന്നെ ഒടുവിൽ രക്ഷക്കെത്തുകയായിരുന്നു. കൊളോറോവിന്റെ തകർപ്പൻ ഷോട്ട് ഗോൾ പോസ്റ്റിന്റെ ഏറ്റവും മുകളിലെ മൂലയിൽ തറഞ്ഞു് കയറിയപ്പോൾ കെയ്‌ലർ നവാസ് നിസ്സഹായനാവുകയായിരുന്നു.