ആദ്യ പകുതിയിൽ സമനില പാലിച്ച് സ്പെയിൻ മൊറോക്കോ മത്സരം; സ്കോർ 1-1

June 26, 2018


ഗ്രൂപ്പ് ബി യിലെ സ്പെയിൻ -മൊറോക്കോ മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ  ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുന്നു.പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കാൻ വിജയം അനിവാര്യമായ മത്സരത്തിൽ സ്പെയിനിനെ ഞെട്ടിച്ചുകൊണ്ട് മൊറോക്കയാണ് ആദ്യം വല കുലുക്കിയത്.

മത്സരത്തിന്റെ 14ാം മിനുട്ടിലാണ് സ്പെയിനിനെ ഞെട്ടിച്ച ഗോൾ പിറന്നത് .സ്പെയിൻ പ്രതിരോധ താരങ്ങൾ വരുത്തിയ പിഴവ് മുതലെടുത്ത ഖാലിബ് ബുതൈബ് ഗോളി ഡി ഗിയയെ കാഴ്ചക്കാരനാക്കി വല കുലുക്കുകയായിരുന്നു.

അപ്രതീക്ഷിതമായി വഴങ്ങിയ ഗോളിൽ പതറാതെ മുന്നേറിയ സ്പെയിൻ അഞ്ചു മിനിട്ടുകൾക്ക് ശേഷം ഇസ്കോയിലൂടെ സമനില ഗോൾ നേടി.മധ്യനിര താരം ഇനിയേസ്റ്റ നൽകിയ പാസ് സ്വീകരിച്ച ഇസ്കോ പെനാൽറ്റിബോക്സിൽ നിന്നും വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു. കുറിയ പാസ്സുകളിലൂടെ മധ്യനിര ഭരിച്ച സ്പെയിൻ രണ്ടാം ഗോളിനായി നിരന്തരം ശ്രമിച്ചുവെങ്കിലും ഭാഗ്യത്തിന്റെ അകമ്പടിയോടെ മൊറോക്കോ പലപ്പോഴും രക്ഷപ്പെടുകയായിരുന്നു.