റഷ്യൻ ലോകകപ്പിലെ മരണ ഗ്രൂപ്പേത്? ഫിഫ റാങ്കിങ് അടിസ്ഥാനമാക്കിയുള്ള കണക്കുകൾ കാണാം
ലോകത്തെ ഏറ്റവും ശക്തരായ 32 ടീമുകൾ…എട്ടു ഗ്രൂപ്പുകളിലായി വിഭജിക്കപ്പെട്ടവർ കാൽപന്തുകളിയിലെ ലോക കിരീടത്തിനായി അങ്കത്തിനിറങ്ങുകയാണ്. പോരാട്ടം ഏറ്റവും മികച്ചവർ തമ്മിലാകുമ്പോൾ ചെറിയ പിഴവുകൾക്ക് പോലും വലിയ വില നൽകേണ്ടി വരിക തന്നെ ചെയ്യും. ലോകം വെട്ടിപ്പിടിക്കാനുള്ള സർവ്വ സന്നാഹങ്ങളുമായി റഷ്യൻ മണ്ണിലിറങ്ങിയ പ്രതാപശാലികൾക്കൊപ്പം ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ പോരാട്ടവീര്യവുമായി കുഞ്ഞു രാജ്യങ്ങളും പോരിനിറങ്ങുമ്പോൾ മത്സര ഫലങ്ങൾ പ്രവചിക്കുക അസാധ്യം തന്നെയാണ്.
കഴിഞ്ഞ വർഷം ഡിസംബർ 1 നു റഷ്യൻ ലോകകപ്പിലേക്ക് യോഗ്യത നേടിയ 31 ടീമുകളെയും എട്ടു ഗ്രൂപ്പുകളായി തരം തിരിച്ചപ്പോൾ മുതൽ ഫുട്ബാൾ ലോകം ചോദിച്ചു തുടങ്ങിയ ചോദ്യമാണ്…ഈ ലോകകപ്പിലെ മരണഗ്രൂപ്പ് ഏതാണ്..? അട്ടിമറികളിലൂടെ ലോകകപ്പിൽ പുതിയ സമവാക്യങ്ങൾക്ക് രൂപം നൽകുന്ന ഗ്രൂപ്പ് ഏതായിരിക്കും..? മരണഗ്രൂപ്പേതെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളുമായി നിരവധി നിരൂപകരും ഫുട്ബാൾ പണ്ഡിതരും കളം നിറഞ്ഞു കളിച്ചുവെങ്കിലും എല്ലാവരും ഒരു പോലെ സമ്മതിച്ച ഒരേ ഒരു കാര്യം..! ഇത് ഫുട്ബോളാണ്..പ്രവചനങ്ങൾ അസാധ്യം..തങ്ങളുടേതായ ദിവസങ്ങളിൽ ഏതു ചെറിയ ടീമും എത്ര വലിയ വമ്പന്മാരെയും മുട്ടുകുത്തിച്ചിരിക്കും.ഭാഗ്യവും നിർഭാഗ്യവും വിധി നിർണയിക്കുന്ന കളികളിൽ ഏതു ഇതിഹാസത്തിനും അടിപതറാം.
ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ റാങ്കിങ് അടിസ്ഥാനമാക്കി ഏറ്റവും കടുത്ത ഗ്രൂപ്പ് ഏതെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് ഫിഫ..ഓരോ ഗ്രൂപ്പിലുമുള്ള ടീമുകളുടെ റാങ്കിങ് അടിസ്ഥാനത്തിൽ ഗ്രൂപ്പിന്റെ ശരാശരി റാങ്കിങ് പരിശോധിക്കാം.(ബ്രാക്കറ്റിൽ ഓരോ ടീമുകളുടെയും ഏറ്റവും പുതിയ റാങ്കിങ്)
ഗ്രൂപ്പ് A
ശരാശരി റാങ്കിങ് -49
ഉറുഗ്വ(14)
ഈജിപ്ത്(45 )
സൗദി അറേബ്യ( 60)
റഷ്യ (70)
ഗ്രൂപ്പ് H
ശരാശരി റാങ്കിങ്-28
പോളണ്ട്(8 )
കൊളമ്പിയ(16 )
സെനഗൽ(27)
ജപ്പാൻ(61)
ഗ്രൂപ്പ് F
ശരാശരി റാങ്കിങ്-24.25
ജർമ്മനി(2 )
മെക്സിക്കോ(15 )
സ്വീഡൻ(24 )
സൗത്ത് കൊറിയ(57 )
ഗ്രൂപ്പ് D
ശരാശരി റാങ്കിങ്-23.75
അർജന്റീന(5 )
ക്രൊയേഷ്യ(20 )
ഐസ്ലാൻഡ്(22)
നൈജീരിയ (48 )
ഗ്രൂപ്പ് B
ശരാശരി റാങ്കിങ്-23
പോർച്ചുഗൽ(4)
സ്പെയിൻ(10)
ഇറാൻ(37)
മൊറോക്കോ(40)
ഗ്രൂപ്പ് G
ശരാശരി റാങ്കിങ്-22.75
ബെൽജിയം(3 )
ഇംഗ്ലണ്ട്(12)
ടുണീഷ്യ(21)
പനാമ(55)
ഗ്രൂപ്പ് C
ശരാശരി റാങ്കിങ്-16.5
ഫ്രാൻസ്(7)
പെറു(11 )
ഡെന്മാർക്ക്(12)
ഓസ്‌ട്രേലിയ (36)
ഗ്രൂപ്പ് E
ശരാശരി റാങ്കിങ്-16.25
ബ്രസീൽ(2)
സ്വിറ്റസർലാൻഡ്(6)
കോസ്റ്റാറിക്ക(23)
സെർബിയ(34)
ഫിഫ റാങ്കിങ് പ്രകാരമുള്ള കണക്കുകളിൽ ബ്രസീലും സ്വിറ്റസർലാൻഡുംകോസ്റ്റാറിക്കയും സെർബിയയും അടങ്ങുന്ന E ഗ്രൂപ്പാണ് മരണ ഗ്രൂപ്പായി വിലയിരുത്തപ്പെടുന്നത്. 16.25 ശശാരിയുള്ള ബി ഗ്രൂപ്പിനോളം തന്നെ കടുപ്പമേറിയതാണ് സി ഗ്രൂപ്പും. ഫ്രാൻസ്, പെറു, ഡെന്മാർക്ക്, ഓസ്‌ട്രേലിയ എന്നിവരണ്ടങ്ങുന്ന ഗ്രൂപ്പിന്റെ ശശാരി റാങ്കിങ് 16.5 ആണ്