അനുഷ്കക്കൊപ്പമുള്ള വർക്ക്ഔട്ട് വിഡിയോ പങ്കുവെച്ച് വിരാട് കോഹ്ലി
ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്ക ശർമ്മയ്ക്കൊപ്പമുള്ള വർക്ക്ഔട്ട് വീഡിയോ ആരാധകരുമായി പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി. തിരക്കേറിയ മത്സര ഷെഡ്യൂളുകൾക്കു ശേഷം ലഭിച്ച വിശ്രമ വേളയിലാണ് ഇന്ത്യയുടെ ‘റൺ മെഷീൻ’ അനുഷ്കയുമൊത്തുള്ള ജിം വീഡിയോ പങ്കുവെച്ചത്.
ബോഡി ഫിറ്റ്നസ്സിൽ അതീവ ശ്രദ്ധ പുലർത്തുന്ന കായിക താരമാണ് വിരാട് കോഹ്ലി…എന്നാൽ കരുത്തിനും ഫ്ലെക്സിബിലിറ്റിക്കും വേണ്ടിയുള്ള കാർഡിയോ വർക്ക്ഔട്ടുകളിൽ തന്നെക്കാൾ മികച്ചത് അനുഷ്കയാണെന്ന് പറഞ്ഞുകൊണ്ടാണ് വിരാട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരുമിച്ചുള്ള വർക്ക്ഔട്ടുകളാണ് കൂടുതൽ മികച്ചത് എന്ന ക്യാപ്ഷനോടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.
ഷാരുഖ് ഖാൻ നായകനായെത്തിയ ‘സീറോ’യുടെ ഷൂട്ടിങ്ങിനു ശേഷമുള്ള വിശ്രമ വേളയിലാണ് അനുഷ്ക.അതേ സമയം ഈ മാസം ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന പരമ്പരക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് നായകൻ.