വ്യത്യസ്തമായ കല്യാണ ക്ഷണക്കത്തുമായി പഞ്ചായത്ത് പ്രസിഡന്റ്; വൈറലായ വീഡിയോ കാണാം…

June 27, 2018

വ്യത്യസ്തമായ കല്യാണ ക്ഷണക്കത്തുമായി എത്തിയിരിക്കുകയാണ് നെല്ലനോട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്. പഞ്ചായത്തിലെ എല്ലാ ആളുകളെയും കല്യാണം വിളിക്കാൻ സുജിത് സ്വീകരിച്ച രീതി സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഒരു ഹ്രസ്യ ചിത്രത്തിന്റെ രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന വിഡിയോയിൽ സുജിത്തിന്റെയും വധുവാകാനിരിക്കുന്ന അശ്വതിയുടെയും മനോഹരമായ ദൃശ്യങ്ങളും കാണാം.

വീഡിയോ ജേർണലിസ്റ്റായ ആനന്ദ് ആലംതുറയുടേതാണ് വ്യത്യസ്തമായ ഈ ആശയം. പ്രൈം ലെൻസ് ഫോട്ടോഗ്രാഫി കമ്പനി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. ജൂൺ 5 ന് നടക്കാനിരിക്കുന്ന വിവാഹം നാട്ടുകാർ ആഘോഷമാക്കുമെന്നതിൽ സംശയമില്ല.