ഗോളടിക്കാതെ ബെൽജിയവും ഫ്രാൻസും;ആദ്യപകുതി സമാസമം(0-0)

July 11, 2018

റഷ്യൻ ലോകകപ്പിലെ ആദ്യ സെമിഫൈനലിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ബെൽജിയവുംഫ്രാൻസും സമനിലയിൽ തുടരുന്നു..ലോകോത്തര താരങ്ങളുടെ കരുത്തുമായിറങ്ങിയ ബെൽജിയവും ഫ്രാൻസും തുടക്കം മുതലേ ആക്രമണ ഫുട്ബാൾ കാഴ്ചവെച്ചതോടെ ആവേശകരമായ ആദ്യ പകുതിയാണ് ഫുട്ബാൾ ആരാധകർക്ക് ലഭിച്ചത്..

ആദ്യ ഗോളിലൂടെ ലീഡ് നേടി കളിയിൽ ആധിപത്യമുറപ്പിക്കാനായിരുന്നു ഇരു ടീമുകളുടെയും ലക്‌ഷ്യം..അമിത പ്രതിരോധത്തിന് മുതിരാതെ ഇരു ടീമുകളും നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നപ്പോൾ ഏതു സമയവും ഗോൾ വരുമെന്ന പ്രതീതിയുണ്ടായി..ഇടതു വിങ്ങിലൂടെ ഈഡൻ ഹസാർഡാണ് ബെൽജിയത്തിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചതെങ്കിൽ അതിവേഗ നീക്കങ്ങളുമായി എംബാപ്പയെയും പോഗ്ബയുമടങ്ങുന്ന ഫ്രഞ്ച് പട കൗണ്ടർ അറ്റാക്കുകളിലൂടെ ബെൽജിയൻ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടേയിരുന്നു.ബെൽജിയൻ ഗോളി കുർട്ടോയിസിന്റെയും ഫ്രഞ്ച് നായകനും ഗോളിയുമായ ലോറിസിന്റെയും മിന്നുന്ന സേവുകൾക്കും സെന്റ്പീറ്റേഴ്സ്ബർഗിലെ ആദ്യ പകുതി സാക്ഷിയായി..