ക്യാൻസറിന് മുന്നിലും തളരാതെ ബോളിവുഡ് താരം സൊനാലി ബിന്ദ്രെ; വൈറലായ വീഡിയോ കാണാം
ക്യാൻസർ രോഗ ബാധിതയായ ബോളിവുഡ് താരം സൊനാലി ബിന്ദ്രെ ഇപ്പോൾ ചികിത്സയുമായി ബന്ധപ്പെട്ട് ന്യൂ യോർക്കിലാണ്. കഴിഞ്ഞ ദിവസമാണ് താരം തനിക്ക് ബാധിച്ച ക്യാൻസർ എന്ന രോഗത്തെക്കുറിച്ച് ട്വിറ്ററിൽ കുറിച്ചത്. ഏറെ ഞെട്ടലോടെയാണ് ഈ വിവരം ആരാധകർ കേട്ടത്. ഇപ്പോൾ ചികിത്സയുടെ ഭാഗമായി കീമോ ചെയ്യുന്നതിനായി സൊനാലിയുടെ മുടി മുറിക്കുന്ന വിഡിയോയാണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്. എല്ലാം ഒരു കുസൃതി ചിരിയോടെയാണ് താരം ഏറ്റെടുക്കുന്നത്.
‘രോഗത്തെ നിയന്ത്രിക്കാന്‍ പ്രതിവിധികള്‍ ചെയ്യുക എന്നതിനേക്കാള്‍ നല്ല മാര്‍ഗങ്ങളില്ല, അതുകൊണ്ട് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. അര്‍ബുദത്തെ യുദ്ധം ചെയ്ത് കീഴടക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണു ഞാൻ’, എന്നും സൊനാലി തന്റെ ട്വിറ്ററിൽ കുറിച്ചു. സൊനാലിയുടെ ട്വീറ്റിസിന് പിന്തുണയുമായി നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.
കീമോയ്ക്ക് വേണ്ടി താരത്തിന്റെ മുടി മുറിയ്ക്കുന്ന വിഡിയോയായണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇടയ്ക്ക് കണ്ണുനറയുന്നുണ്ടെങ്കിലും എല്ലാം ഒരു പുഞ്ചിരിയോടെ താരം നേരിടുന്ന വിഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. സൊനാലിയ്ക്ക് പിന്തുണയുമായി ഭാർത്താവ് ഗോൾഡി ബെഹലിനും കൂടെയുണ്ട്.