ഇദ്ദേഹമാണ് ക്രോയേഷ്യയുടെ വിജയ ഗോൾ ആഘോഷത്തിൽ പങ്കുചേർന്ന് ആ ക്യാമറാമാൻ

July 12, 2018


ഇന്നലെ നടന്ന ഇംഗ്ലണ്ട്-ക്രൊയേഷ്യ മത്സരത്തിന്റെ വിധി നിർണ്ണയിച്ച ഗോൾ നേടിയ താരമാണ് മാൻസുകിച്ച്.പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ച  മത്സരത്തിന്റെ 109ാം മിനുട്ടിലാണ് ഗ്യാലറിയിലെ ക്രൊയേഷ്യൻ ആരാധകരെ കോരിത്തരിപ്പിച്ചുകൊണ്ട് മാൻസുക്കിച്ച്  വിജയ ഗോൾ നേടിയത്..മധ്യനിരതാരം പെരിസിച്ച് നൽകിയ ഹെഡർ പാസ് കൃത്യമായി സെക്കൻഡ് പോസ്റ്റിലേക്ക് നിറയൊഴിച്ചുകൊണ്ടാണ് മാൻസുകിച്ച് ക്രൊയേഷ്യയുടെ രണ്ടാം ഗോൾ നേടിയത്.എന്നാൽ വിജയ ഗോൾ നേടിയ ക്രൊയേഷ്യയുടെ ആഘോഷത്തിൽ അപ്രതീക്ഷിതമായി പങ്കുചേർന്ന മെക്സിക്കൻ ക്യാമറാമാൻ യൂറി കോർട്ടസാണ് ഇപ്പോൾ ചർച്ചാ വിഷയം

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ വിജയ ഗോൾ നേടാനായതിന്റെ അത്യാഹ്‌ളാദത്തിൽ ലുഷ്നിക്കി സ്റ്റേഡിയത്തിന്റെ ഒരു മൂലയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു മാൻസുക്കിച്ച്.അന്നേരം പരസ്യ ബോർഡുകൾക്ക് സമീപമിരുന്ന് ക്യാമറ ലെൻസ് മാറ്റുകയായിരുന്ന ഏജെൻസ് ഫ്രാൻസ് പ്രസ് ക്യാമറാമാൻ യൂറി കോർട്ടെസ് ..ഗോൾ നേട്ടം ആഘോഷിക്കാൻ എത്തിയ ക്രൊയേഷ്യൻ പട ഒന്നടങ്കം കോർട്ടസിന്റെ മുകളിലേക്ക് വീഴുകയായിരുന്നു..
“മാൻസൂക്കിച്ചും മറ്റു താരങ്ങളും എന്റെ നേർക്ക് ഓടിവരുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.ക്യാമറ ലെൻസ് മാറ്റുന്ന തിരക്കിലായിരുന്ന എന്റെ ദേഹത്തേക്ക് ക്രൊയേഷ്യയുടെ മുഴുവൻ താരങ്ങളും ആഹ്‌ളാദത്തോടെ വന്നു വീഴുകയായിരുന്നു.ഒരു രാജ്യത്തിൻറെ മുഴുവൻ സന്തോഷത്തിൽ പങ്കുചേരാൻ കഴിഞ്ഞ ആ നിമിഷം വളരെ മനോഹരമായിരുന്നു.എന്റെ മുകളിലാണ് എല്ലാവരും വന്നു വീണതെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ അവർ എന്നെ സ്വാതന്ത്രനാക്കി..ആരവങ്ങൾക്കിടെ എനിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അവർ കളിയിലേക്ക് മടങ്ങിയത്”-കോർട്ടെസ് പറഞ്ഞു.
ക്രൊയേഷ്യയുടെ പ്രതിരോധ താരം ഡമോഗോ വിട ഒരു സ്നേഹ ചുംബനം കൂടി നൽകിക്കൊണ്ടാണ് ആഘോഷങ്ങളിൽ പങ്കെടുത്ത കോർട്ടസിനോട് യാത്ര പറഞ്ഞത്. റഷ്യൻ ലോകകപ്പിലെ കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെയാണ് ക്രൊയേഷ്യ നേരിടുക.ജൂലൈ 15 ഞായറാഴ്ച ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം