മക്കൾക്കൊപ്പം ചുവടുവച്ച് നടൻ കൃഷ്ണ കുമാർ…വൈറലായ വീഡിയോ കാണാം…

July 21, 2018

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയായിരുന്നു മലയാള സിനിമ താരം അഹാനയുടെയും സഹോദരിമാരുടെയും ഡാൻസ്. എന്നാൽ അഹാനയ്ക്കും സഹോദരിമാർക്കുമൊപ്പം അവരുടെ പിതാവും നടനുമായ കൃഷ്ണ കുമാറും ഡാൻസിന് ചുവടുവയ്ക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. കുട്ടികൾ പ്രക്ടീസ് ചെയ്യുന്നതിനൊപ്പമാണ് കൃഷ്ണ കുമാറും നൃത്തത്തിന് ചുവടുവെക്കുന്നത്.

‘ധടക്’ എന്ന ചിത്രത്തിലെ ഫാസ്റ്റ് നമ്പറിനൊപ്പം ഇവർ ഡാൻസുചെയ്യുന്ന വിഡിയോയാണ് കഴിഞ്ഞ ദിവസം വൈറലായത്. ഇഷാനും  ജാൻവിയും തകർപ്പൻ പ്രകടനവുമായെത്തുന്ന ഗാനത്തിന് മനോഹരമായ പ്രകടനവുമായാണ് താരങ്ങൾ എത്തിയത്. അഹാനയ്‌ക്കൊപ്പം സഹോദരിമാരായ ഇഷാനി, ദിയ, ഹൻസിക എന്നിവരും നൃത്തത്തിന് ചുവടുവെയ്ക്കുന്നുണ്ട്. താരം തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഇതാ ഞങ്ങളുടെ സിങ്കാത് എന്ന് പറഞ്ഞാണ് താരം നേരത്തെ  വീഡിയോ പോസ്റ്റ് ചെയ്തത്. മുൻപും താരം ഡാൻസ് കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിനും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും താരത്തിന്  ലഭിച്ചത്. ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവെച്ച താരമാണ് അഹാന. നടൻ കൃഷ്ണ കുമാറിനൊപ്പം അഹാനയുടെയും സഹോദരിമാരുടെയും വൈറലായ വീഡിയോ കാണാം..