ആരാധകരെ ഞെട്ടിച്ച മേക്ക് ഓവറുമായി അനുമോൾ..

July 23, 2018

വളരെ കുറച്ച് സിനിമകളിലൂടെത്തന്നെ മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് അനുമോൾ. ഇപ്പോൾ ആരാധകരെ ഞെട്ടിക്കുന്ന മേക്ക് ഓവറുമായി എത്തിയിരിക്കുകയാണ് അനുമോൾ. ഇതുവരെ പുറത്തുവരാത്ത ഒരു ചിത്രത്തിലെ താരത്തിന്റെ മേക്ക് ഓവറാണ്  ഇപ്പോൾ  വൈറലായിക്കൊണ്ടിരിക്കുന്നത്.
താരത്തിന്റെ പുതിയ മേക്ക് ഓവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. അനുമോൾ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടത്. പുറത്തിറങ്ങാത്ത ചിത്രത്തെക്കുറിച്ചുള്ള വിഷമവും താരം പങ്കുവെച്ചു. ‘ചില വേഷങ്ങൾ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും. അഭിനേതാവ് എന്ന രീതിയിൽ മാത്രമല്ല വ്യക്തി എന്ന നിലയിലും കഥാപാത്രങ്ങൾ നമ്മിൽ മാറ്റം വരുത്താറുണ്ട്. എന്നെ സംബന്ധിച്ചടത്തോളം അങ്ങനെയൊരു കഥാപാത്രമായിരുന്നു ഇത്. ഒരുപാട് പേരുടെ കഷ്ടപ്പാട് ആയിരുന്നു ഈ സിനിമ.അങ്ങനെയുള്ള ഈ ചിത്രം, പൂർത്തിയാക്കാൻ സാധിക്കാത്തതിലുള്ള ഞങ്ങളുടെ വിഷമം നിങ്ങൾക്ക് ചിന്തിക്കാവുന്നതേ ഉ ള്ളൂ. അനിൽ ആയിരുന്നു മരം പെയുമ്പോൾ എന്ന സിനിമയുടെ സംവിധാനം. എനിക്ക് മേക്കപ്പ് ചെയ്തത് പട്ടണം ഷാ ഇക്ക ആയിരുന്നു.’എന്നും താരം പറഞ്ഞു.

ചിത്രത്തിൽ അനുവിനോപ്പം വിനീത്,വിനീത്‌, ഇര്‍ഷാദ്‌, മുകേഷ്, ഐശ്വര്യ നമ്പ്യാര്‍, ലക്ഷ്മി നായര്‍, സോന നായര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.