ഗെയിം ഈസ് ഓൺ..! രണ്ടടിച്ച ജപ്പാനെതിരെ ഇരട്ട ഹെഡർ ഗോളിലൂടെ ബെൽജിയം(2 -2)

July 3, 2018

ജപ്പാനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾക്ക് പിന്നിലായ ബെൽജിയം ഒടുവിൽ  രണ്ടു ഗോൾ തിരിച്ചടിച്ച് ഒപ്പമെത്തി.മത്സരത്തിന്റെ 69ാം മിനുട്ടിൽ യാൻ വെർട്ടോങ്ങനും 74ാം മിനുട്ടിൽ ഫെലിനിയുമാണ് ഹെഡറിലൂടെ ബെൽജിയത്തിനായി ഗോളുകൾ നേടിയത്.

48,52 മിനുട്ടുകളിലായി ഹരാഗുച്ചിയും ടകാഷി ഇനുയിയുമാണ് ബെൽജിയത്തെ ഞെട്ടിച്ചുകൊണ്ട് ജപ്പാനായി സ്കോർ ചെയ്തത്.ബെൽജിയൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്താണ് ഹരാഗുച്ചി ഗോൾ നേടിയതെങ്കിൽ മനോഹരമായ ഒരു ഷോട്ടിലൂടെയാണ് ടകാഷി രണ്ടാം ഗോൾ നേടിയത്..

കണ്ണടച്ച്ര തുറക്കും മുന്നേ ണ്ടു ഗോളിന് പിന്നിലായെങ്കിലും പതറാതെ പൊരുതിയ ബെൽജിയം പത്തു മിനുറ്റിനിടെ രണ്ടു ഗോളുകൾ തിരിച്ചടിക്കുകയായിരുന്നുജപ്പാൻ ഗോൾ കീപ്പർ കാവാഷിമയുടെ പൊസിഷനിങ് പിഴവും പരിചയക്കുറവും മുതലെടുത്തുകൊണ്ടാണ് ബെൽജിയം ഗോളുകൾ നേടിയത്