ലോകകപ്പ്; സെമി ഫൈനലുകളിലെ സുന്ദര നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ കാണാം

July 13, 2018

യൂറോപ്പ്യൻ ശക്തികൾ  അരങ്ങുവാണ റഷ്യൻ ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടങ്ങളിലെ  ഏറ്റവും മികച്ച നിമിഷങ്ങൾ കോർത്തിണക്കികൊണ്ടുള്ള വീഡിയോ പുറത്തുവിട്ട് ഫിഫ..ഫ്രാൻസ്-ബെൽജിയം, ഇംഗ്ലണ്ട്-ക്രോയേഷ്യ സെമി ഫൈനലുകളിലെ  ഏറ്റവും മികച്ച നിമിഷങ്ങളാണ് വിഡിയോയിൽ ഉള്ളത്.

ബെൽജിയൻ കടമ്പ കടന്ന ഫ്രഞ്ച് പടയാളികളുടെ വിജയ നിമിഷങ്ങളും പിറകിൽ നിന്നും തിരിച്ചടിച്ച് ഇംഗ്ലീഷ് നിരയെ നിഷ്പ്രഭമാക്കിയ ക്രൊയേഷ്യൻ പോരാട്ടവീര്യവുമൊക്കെ വിഡിയോയിൽ കാണാം.സുവർണ്ണ തലമുറയുടെ കരുത്തിൽ കിരീടം നേടാമെന്ന് പ്രതീക്ഷിച്ച ബെൽജിയൻ നായകൻ ഈഡൻ ഹസാർഡിന്റെ കണ്ണീരും ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ മുന്നിലുള്ള ഇംഗ്ലീഷ് നായകൻ ഹാരി കെയ്‌നിന്റെ നിരാശയും കൂടി ചേരുന്നതോടെ റഷ്യൻ ലോകകപ്പിലെ രണ്ടു സെമി ഫൈനലുകളിലെയും ഏറ്റവും മൂല്യമേറിയ നിമിഷങ്ങൾ നമുക്ക് മുന്നിലെത്തുന്നു.വീഡിയോ കാണാം .