നായകനായി നെയ്മർ; മെക്‌സിക്കോക്കെതിരെ ബ്രസീലിന് ആദ്യ ഗോൾ(1-0)

July 2, 2018

ഒടുവിൽ ബ്രസീൽ കാത്തിരുന്ന ആ ഗോൾ എത്തി..അതും ഗോൾ നേടണമെന്ന് ആരാധകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ച നെയ്മറുടെ കാലിൽ നിന്നും..രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ നേടി മത്സരം സ്വന്തമാക്കാനുള്ള ബ്രസീലിന്റെ ശ്രമങ്ങൾക്ക് 51ാം മിനുട്ടിലാണ് നെയ്മറിലൂടെ നിർണ്ണായക ലീഡ് ലഭിച്ചത്.

ലോകകപ്പ് ചരിത്രത്തിൽ ബ്രസീലിന്റെ 227ാം ഗോളാണ് ഇന്ന് മെക്‌സിക്കോക്കെതിരെ പിറന്നത്.ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമെന്ന റെക്കോർഡും ബ്രസീലിന്റെ പേരിലായി226 ഗോളുകൾ നേടിയിട്ടുള്ള ജർമനിയുടെ റെക്കോർഡാണ് തകർത്തത്.