ഗോളടിക്കാതെ ബ്രസീലും മെക്സിക്കോയും;ആദ്യ പകുതി സമാസമം(0-0)
July 2, 2018
സമാര അരീനയിലെ ബ്രസീൽ-മെക്സിക്കോ പോരാട്ടം ആദ്യപകുതി പിന്നിടുമ്പോൾ ഗോൾ രഹിതമായി തുടരുന്നു..മികച്ച മുന്നേറ്റങ്ങളുമായി ബ്രസീൽ നിരയെ വിറപ്പിച്ച മെക്സിക്കൻ നീക്കങ്ങളോടെയാണ് മത്സരം ആരംഭിച്ചത്..
എന്നാൽ തുടക്കത്തിലേ സമ്മർദങ്ങൾക്ക് ശേഷം കളിയിലേക്ക് തിരിച്ചെത്തിയ ബ്രസീൽ മികച്ച അക്രമങ്ങളിലൂടെ മെക്സിക്കൻ പെനാൽറ്റി ബോക്സിൽ നിരന്തരം അപകടം സൃഷ്ടിച്ചെങ്കിലും ഗോൾ നേടാനായില്ല.. ബ്രസീൽ നിരയിലെ മധ്യ-പ്രതിരോധ നിരയിലെ പ്രധാന താരമായ മാഴ്‌സെലോയില്ലാതെയാണ് നിർണ്ണായക മത്സരത്തിൽ ബ്രസീൽ മെക്സിക്കോയെ നേരിടാനിറങ്ങിയത്