സ്ലിപ്പിൽ അത്ഭുതം തീർത്ത് ക്രിസ് ഗെയ്ൽ; അസാധ്യ ക്യാച്ചിൽ കണ്ണു തള്ളി ക്രിക്കറ്റ് ലോകം

July 18, 2018

വിക്കറ്റിനിടയിലെ ഓട്ടത്തിലായാലും ഫീൽഡിങ്ങിലായാലും പൊതുവേ മന്ദഗതിക്കാരനാണ് വെസ്റ്റ് ഇൻഡീസിന്റെ വെടിക്കെട്ടു താരം ക്രിസ് ഗെയ്ൽ. എന്നാൽ കാനഡയിൽ നടക്കുന്ന ഗ്ലോബൽ ടി20 സീരീസിലെ അത്ഭുത ക്യാച്ചിലൂടെ ഫീൽഡിങ്ങിലും താനൊരു സൂപ്പർ താരമാണെന്ന് തെളിയിച്ചിരിക്കുകയായണ് ഗെയ്ൽ .

ഗ്ലോബൽ ടി20 സീരീസിൽ വാൻകോവർ നൈറ്റ്‌സിന്റെ താരമായ ഗെയ്ൽ വെസ്റ്റ് ഇൻഡീസ് ബി ടീമിനെതിരായ മത്സരത്തിലാണ് ഫീൽഡിങ്ങിലെ സൂപ്പർ മാനായി മാറിയത്. ഫവാദ് അഹമ്മദിന്റെ  പന്തിൽ വെസ്റ്റ് ഇൻഡീസ് ബി ടീമിന്റെ ബാറ്റ്‌സ്മാനായ കാവെം ഹോഡ്‌ജിനെ പുറത്താക്കാനാണ് ഗെയ്ൽ പറക്കും ക്യാച്ചെടുത്തത്.

വെസ്റ്റ് ഇൻഡീസ് ബി ടീം 105 ന് 6 എന്ന നിലയിൽ നിൽക്കെ ഫവാദ് അഹമ്മദിന്റെ  പന്ത് എഡ്ജ് ചെയ്ത ഹോഡ്ജ് ഫസ്റ്റ് സ്ലിപ്പിലെക്ക് ക്യാച്ച് നൽകി.എന്നാൽ ആദ്യ ശ്രമത്തിൽ ഇടം കൈകൊണ്ട് പന്ത് പിടിച്ചെടുക്കാൻ കഴിയാതെ പോയ ഗെയ്ൽ രണ്ടാം ശ്രമത്തിൽ വലത്തേ കൈകൊണ്ട് വായുവിൽ വെച്ച് പന്ത് പിടിച്ചെടുക്കയായിരുന്നു.വീഡിയോ കാണാം.