വിനീത് ശ്രീനിവാസനെ വിസ്മയിപ്പിച്ച അപരൻ; വൈറൽ വീഡിയോ

July 17, 2018

പ്രശസ്ത സിനിമാ താരം  ധ്യാൻ ശ്രീനിവാസനുമായി അത്ഭുതകരമായ രൂപ സാദൃശ്യം പുലർത്തുന്ന കലാകാരനാണ്  അൻസാർ റാഫി കാഞ്ഞിരപ്പള്ളി. കോമഡി ഉത്സവത്തിലൂടെ പ്രശസ്തനായ റാഫി, ധ്യാൻ ശ്രീനിവാസന്റെ  ശബ്ദവും ഫിഗറും പകർത്തിക്കൊണ്ടാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കാറുള്ളത്.

കോമഡി സൂപ്പർ നൈറ്റിൽ അതിഥിയായെത്തിയ വിനീത് ശ്രീനിവാസന് ഒരു സമ്മാനമായാണ് സുരാജ് ഈ ‘ഡ്യൂപ്ലിക്കേറ്റ്’ ധ്യാൻ ശ്രീനിവാസനെ നൽകിയത്.എന്നാൽ അനിയന്റെ അപരനെ കണ്ട് ‘ഒന്നും  പറയാനില്ലാ’തെയാവുകയാണ് വിനീത് ശ്രീനിവസൻ. ‘കുഞ്ഞിരാമായണ’ത്തിലെ ധ്യാൻ ശ്രീനിവാസന്റെ ശബ്ദവും അനുകരിച്ചുകൊണ്ടാണ് അൻസാർ വേദി വിടുന്നത്. അനിയന്റെ അപരനെ കണ്ട് ഞെട്ടിയ വിനീത് ശ്രീനിവാസനും  പിന്നീട് അശ്വതി റൗണ്ടിൽ നട്ടം തിരിഞ്ഞ അനു സിത്താരയും അതിഥിയായെത്തിയ വീഡിയോ കാണാം.