പെരിസിച്ചിലൂടെ സമനില ഗോൾ; ക്രൊയേഷ്യ ഫ്രാൻസ് ഒപ്പത്തിനൊപ്പം(1-1)

July 15, 2018

ഗ്രീസ്മാന്റെ ഫ്രീകിക്കിലൂടെ മുന്നിലെത്തിയ ഫ്രാൻസിനെതിരെ  പെരിസിച്ചിന്റെ സൂപ്പർ ഗോളിലൂടെ സമനില പിടിച്ച് ക്രൊയേഷ്യ.മത്സരത്തിന്റെ 28ാം മിനുട്ടിലാണ് പെരിസിച്ച് ക്രൊയേഷ്യക്കായി സമനില ഗോൾ കണ്ടെത്തിയത്.നായകൻ മോഡ്രിച്ചെടുത്ത ഫ്രീകിക്കിൽ നിന്നുമാണ് ക്രൊയേഷ്യൻ ആരാധകർ കാത്തിരുന്ന ഗോൾ വന്നത്.

മോഡ്രിച്ചിന്റെ കിക്ക് തലകൊണ്ട് മറിച്ചു നൽകിയ വിടയിൽ നിന്നും പന്ത് സ്വീകരിച്ച പെരിസിച്ച് പ്രതിരോധ താരങ്ങളെ സമർത്ഥമായി കബളിപ്പിച്ചുകൊണ്ട് ഗോൾ നേടുകയായിരുന്നു..നേരെത്തെ മത്സരത്തിന്റെ 18 ാം മിനുട്ടിലാണ് ഗ്രീസ്മാനിലൂടെ  ഫ്രാൻസ് മുന്നിലെത്തിയത്