ക്രൊയേഷ്യ-ഡെന്മാർക്ക് പോരാട്ടം-കണക്കുകളിലൂടെ
ഗോൾ വഴങ്ങുന്നതിൽ വല്ലാത്ത പിശുക്ക് കാട്ടുന്നവരാണ് ഡെന്മാർക്കുകാർ..! ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസിനെയടക്കം ഗോൾരഹിത സമനിലയിൽ തളച്ച ഡെന്മാർക്ക് ആകെ വഴങ്ങിയത് ഒരേ ഒരു ഗോളാണ്..അതേ സമയം റഷ്യൻ ലോകകപ്പിലെ ഗോളടിവീരന്മാരുടെ പട്ടികയിൽ മുൻ നിരയിലുള്ളവരാണ് ക്രൊയേഷ്യൻ പട…! അർജന്റീനയെ നാണം കെടുത്തിയ മൂന്നു ഗോളുകളടക്കം ഏഴുഗോളുകളാണ് മോഡ്രിച്ചും സംഘവും എതിർ വലയിൽ നിക്ഷേപിച്ചത്..
പ്രതിരോധക്കോട്ടകെട്ടി എതിർ മുന്നേറ്റങ്ങളുടെ മുനയൊടിക്കുന ഡെന്മാർക്ക് പ്രതിരോധവും ഗോളടിച്ചും അടിപ്പിച്ചും മൈതാനമധ്യത്ത് മനോഹര ഫുട്ബാൾ കളിക്കുന്ന ക്രൊയേഷ്യൻ മധ്യ-മുന്നേറ്റ നിരയും തമ്മിലുള്ള ബല പരീക്ഷണമാവും ഇന്നത്തെ നാലാം ക്വാർട്ടർ ഫൈനലെന്ന കാര്യമാണ് മുകളിലെ കണക്കുകൾ നൽകുന്ന വ്യക്തമായ സൂചന.
ഐസ്ലാൻഡിനെതിരെ വിശ്രമം അനുവദിക്കപ്പെട്ട മാൻസൂക്കിച്ചും റാക്ടിച്ചു മടക്കമുള്ള വമ്പൻ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയാകും പരിശീലകനായ ദാലിക് ക്രൊയേഷ്യയുടെ ആദ്യ ഇലവനെ പ്രഖ്യാപിക്കുക..കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന വില്യം ക്വിസ്റ്റ് ഇത്തവണ ഡെന്മാർക്കിലെ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചേക്കുമെന്നും സൂചനയുണ്ട്.
അഞ്ചു തവണയാണ് ഇതിന് ,മുൻപ് ഡെന്മാർക്കും ക്രൊയേഷ്യയും ഏറ്റുമുട്ടിയത്.ഇരു ടീമുകളും രണ്ടു വീതം വിജയങ്ങൾ നേടിയപ്പോൾ ഒരു മത്സരം സമനിലയിലായി.2004 ലെ യൂറോ കപ്പിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്.2-1 നു ക്രൊയേഷ്യയായിരുന്നു വിജയിച്ചത്..14 വര്ഷങ്ങള്ക്കു ശേഷം ഇന്ന് രാത്രി 11 .30 ന് നിസ്‌നി സ്റ്റേഡിയത്തിൽ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും..