ജിപിഎസ് വിവരണവുമായി രാഷ്ട്രീയ നേതാക്കൾ; അസാധ്യ പെർഫോമൻസ് കാണാം

July 25, 2018

ഹാസ്യ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത അതുല്യ കലാകാരനാണ് ദേവരാജ്. എന്നെന്നും ഓർമ്മിക്കപ്പെടുന്ന   ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ദേവരാജ് തന്റെ പ്രതിഭ വെളിപ്പെടുത്തുന്ന അസാധ്യ പെർഫോമൻസുമായാണ് ഉത്സവ വേദിയെ കൈയ്യിലെടുക്കുന്നത്.

ശിവജി ഗുരുവായൂർ,ഗോപിനാഥ് മുതുകാട്, എം ടി വാസുദേവൻ നായർ,മാധ്യമ പ്രവർത്തകനായ ജേക്കബ് ജോർജ്ജ്, കെ. മുരളീധരൻ, എം പി  വീരേന്ദ്ര കുമാർ തുടങ്ങിയ പ്രമുഖരുടെ ശബ്ദം തികഞ്ഞ മികവോടെ സ്പോട്ട് ഡബ്ബ് ചെയ്തുകൊണ്ടാണ് ദേവരാജ് ഏവരെയും ഞെട്ടിക്കുന്നത്.സ്പോട്ട് ഡബ്ബിങ്ങിന് ശേഷം ജിപിഎസ് വിവരണവുമായി എത്തുന്ന രാഷ്ട്രീയ നേതാക്കളുടെ ശബ്ദവും അനുകരിച്ചാണ് ദേവരാജ്  ആദരമേറ്റുവാങ്ങുന്നത്.