വൈറലായി ദുൽഖറിന്റെ ലുങ്കി ഡാൻസ്; ചുവടുവെച്ച് നീരജും കാളിദാസും…വീഡിയോ കാണാം

July 3, 2018

മലയാളത്തിലെ  യുവതാരങ്ങളുടെ ലുങ്കി ഡാൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ന്യൂ യോർക്കിൽ നടക്കുന്ന നാഫ ഫിലിം അവാർഡിലാണ് താരങ്ങൾ ലുങ്കി ഡാൻസിന് ചുവടുകൾ വെച്ചത്.ദുൽഖർ സൽമാനൊപ്പം നീരജ് മാധവ്, കാളിദാസ് ജയറാം എന്നിവരും ഡാൻസിൽ ചേർന്നു. വിജയ് യേശുദാസ് ആലപിച്ച  സംഗീതത്തിനൊപ്പമാണ് താര നിരകൾ ചുവടുവെച്ചത്.

യുവ താരങ്ങൾക്കൊപ്പം സൂരാജ്‌ വെഞ്ഞാറമൂട്, രമേഷ് പിഷാരടി തുടങ്ങിയ ഹാസ്യതാരങ്ങളും നൃത്തത്തിന് ചുവടുവെച്ചു. സോഷ്യൽ മീഡിയയിൽ വൈറലായ മലയാള സിനിമയിലെ യുവതാരങ്ങളുടെ ലുങ്കി ഡാൻസ് പ്രേക്ഷകർ ഇതോടകം തന്നെ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

നിരവധി സ്റ്റേജ് ഷോകളിൽ വിസ്മയം തീർത്ത താരങ്ങൾ ന്യൂയോർക്കിൽ നടന്ന അവാർഡ് ദാന ചടങ്ങിലാണ്  ഷാരൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് ലുങ്കി ഡാൻസിന് താളമിട്ട് നൃത്തച്ചുവടുകൾ വെച്ചത്.