മൂന്നാം ഏകദിനം; ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബൗൾ ചെയ്യും.മൂന്നു മാറ്റങ്ങളുമായി ഇന്ത്യ
July 17, 2018
ഏകദിന പരമ്പരയുടെ വിജയിയെ തീരുമാനിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു. രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 86 റൺസിന് തകർത്തു വിട്ട ഇംഗ്ലീഷ് നിരയിൽ ഒരു മാറ്റവുമായാണ് നായകൻ ഇയാൻ മോർഗൻ ടീമിനെ പ്രഖ്യാപിച്ചത്. പരിക്കേറ്റ ഓപ്പണർ ജേസൺ റോയിക്ക് പകരം വിൻസി ടീമിലെത്തിയതാണ് ഏക മാറ്റം.
മറു ഭാഗത്ത് മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. കെ എൽ രാഹുലിന് പകരം ദിനേഷ് കാർത്തിക്ക് ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. ബൗളർമാരുടെ നിരയിൽ സിദ്ധാർഥ് കൗൾ, ഉമേഷ് യാദവ് എന്നിവർക്ക് പകരമായി, ശാർദൂൽ ഠാക്കൂറും ഭുവനേശ്വർ കുമാറും ആദ്യ പതിനൊന്നിലെത്തി.