ലോകകപ്പ്; ആര് ജയിച്ചാലും യുറോപ്പിനിത് 12ാം കിരീടം

July 14, 2018

റഷ്യയിലെ  ലുഷ്നിക്കി സ്റ്റേഡിയത്തിൽ നാളെയാണ് കിരീടധാരണം…! ഫ്രാൻസോ..ക്രൊയേഷ്യയോ..? ലോകഫുട്ബോളിലെ പുതിയ വിശ്വവിജയികൾ ആരെന്ന ചോദ്യത്തിന് നാളെ ഉത്തരമാകും…പൂർണമായും ഒരു യൂറോപ്പ്യൻ സെമിക്കും  ഫൈനലിനും വേദിയായ റഷ്യയിൽ ആര് കിരീടമുയർത്തിയാലും  അത് യൂറോപ്പിന്റെ 12ാം കിരീട നേട്ടമാകും .

88 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ടൂർണമെന്റിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയിട്ടുള്ളതും യൂറോപ്പിൽ നിന്നുള്ളവരാണ്. അർജന്റീനയും ബ്രസീലും, ഉറുഗ്വായും ഉൾപ്പെടുന്ന തെക്കേ അമേരിക്കക്കാർ ഒൻപതു തവണയാണ് കിരീട നേട്ടം ആഘോഷിച്ചത്.ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ, വടക്കേ അമേരിക്ക മേഖലകളിൽ നിന്നും ഇതുവരെ ഒരു ടീമും ലോകകപ്പ് നേടിയിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.

ബ്രസീൽ (1958, 1962,1970,1994,2002) അർജന്റീന (1978,1986) ഉറുഗ്വായ് (1930,1950) എന്നീ രാജ്യങ്ങളാണ് തെക്കേ അമേരിക്കയിലേക്ക് കിരീടമെത്തിച്ചത്.ഇറ്റലി (1934 ,19 38,1982.2006 ) ജർമ്മനി(1954,1974,1990,2014), ഇംഗ്ലണ്ട്(1966) ഫ്രാൻസ്(1998), സ്പെയിൻ(2014) എന്നീ രാജ്യങ്ങളിലൂടെ 11 തവണ കാൽപ്പന്തു കളിയിലെ  വിശ്വകിരീടം യുറോപ്പിലെത്തി.