മോഹൻലാലിനെ പിന്തുണക്കുന്ന ട്രോളുകളുമായി താരങ്ങളും ആരാധകളും…

July 24, 2018

മലയാള സിനിമയുടെ സൂപ്പർ താരം മോഹൻലാലിനെ പിന്തുണക്കുന്ന ട്രോളുകളുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗം സിനിമാതാരങ്ങൾ. നടൻമാരായ അജു വർഗീസ്, ഹരീഷ് പേരടി, സംവിധായകരായ അരുൺ ഗോപി, മേജർ രവി, സാജിദ് യഹ്യ, സന്തോഷ് പണ്ഡിറ്റ് എന്നിവരാണ് ലാലേട്ടനെ പിന്തുണക്കുന്ന രീതിയിലുള്ള ട്രോളുകളുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ പങ്കുവെച്ച ട്രോളുകൾക്ക് നിരവധി ആളുകളാണ് പിന്തുണയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് സംസ്ഥാന ഫിലിം അവാർഡിന് മോഹൻലാലിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ ആരോപണങ്ങളുമായി സിനിമ മേഖലയിലെ ചില പ്രമുഖർ രംഗത്തെത്തിയത്. ഇതിന് മറുപടി നൽകുന്ന രീതിയിലുള്ള ട്രോളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. ‘സ്ഫടികം’ എന്ന ചിത്രത്തിലെ ആടുതോമയെന്ന കഥാപാത്രം പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുന്ന രംഗമാണ് അജു വർഗീസ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്.

സ്ഫടികം എന്ന ചിത്രത്തിലെ തന്നെ മറ്റൊരു ചിതമാണ് നടൻ സാജിദ് യഹ്യ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

ചന്ദ്രലേഖ’ എന്ന ചിത്രത്തിലെ മമ്മൂക്കോയയും മോഹൻലാലും തമ്മിലുള്ള ഒരു കോമ്പിനേഷൻ സീനാണ് നടനും സംവിധായകനുമായ അരുൺ ഗോപി ഷെയർ ചെയ്തിരിക്കുന്നത്. ഇതിന് ‘ലാലേട്ടാ ലാ ലാ’ എന്ന് തലക്കെട്ടും നൽകിയിട്ടുണ്ട്.

മോഹൻ ലാലിനെ പിന്തുണച്ചുകൊണ്ട് മേജർ രവിയും ഹരീഷ് പേരാടിയും ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.ഇവർക്കൊപ്പം മറ്റ് നിരവധി താരങ്ങളും ആരാധകരും മോഹൻലാലിനെ പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.