ഗ്രീസ്മാനിലൂടെ വരാനാ..! ഉറുഗ്വായ്ക്കെതിരെ ആദ്യ ഗോൾ നേടി ഫ്രാൻസ്
July 6, 2018
ഉറുഗ്വായ്ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിൽ പ്രതിരോധ താരം റാഫേൽ വരാനയിലൂടെ ആദ്യ ഗോൾ നേടി ഫ്രാൻസ്.മത്സരത്തിന്റെ 40ാം മിനുട്ടിലാണ് ഫ്രഞ്ച് പടയെ മുന്നിലെത്തിച്ചുകൊണ്ട് വരാനാ ഒരു ഹെഡർ ഗോൾ നേടിയത്..
ഉറുഗ്വൻ പെനാൽറ്റി ബോക്സിന്റെ വലത്തു നിന്നും ഗ്രീസ്മാൻ എടുത്ത ഫ്രീകിക്കിനെ തലകൊണ്ട് കൃത്യമായി പോസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു വരാനാ മികച്ച പ്രതിരോധവുമായി ഫ്രഞ്ച് മുന്നേറ്റങ്ങളെ തടഞ്ഞു നിർത്താൻ ഉറുഗ്വൻ പ്രതിരോധ നിരയ്ക്ക് കഴിഞ്ഞെങ്കിലും വരാനാ തഴുകി വിട്ട പന്ത് ഗോളായി മാറുമ്പോൾ നിസ്സാഹയനായി നിൽക്കാനേ ഗോളി മുസ്ലേരയ്ക്കും ഗോഡിൻ നയിക്കുന്ന പ്രതിരോധ നിരയ്ക്കും കഴിഞ്ഞുള്ളു