മുസ്‌ലേരയുടെ പിഴവിലൂടെ ഫ്രാൻസിന് രണ്ടാം ഗോൾ; ഉറുഗ്വായ് 0 ഫ്രാൻസ് 2

July 6, 2018

ഉറുഗ്വായ്ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിൽ  രണ്ടാം ഗോൾ നേടി ഫ്രാൻസ്.മുന്നേറ്റ താരം അന്റോണിയോ ഗ്രീസ്മാനാണ് ഫ്രാൻസിന്റെ രണ്ടാം ഗോൾ നേടിയത്.മത്സരത്തിന്റെ 61ാം   മിനുട്ടിലാണ് ഉറുഗ്വായെ ഞെട്ടിച്ചുകൊണ്ട് ഫ്രാൻസ് രണ്ടാം ഗോൾ നേടിയത്..

പെനാൽറ്റി ബോക്സിനു പുറത്തു നിന്ന് ഗ്രീസ്മാൻ തൊടുത്ത ഷോട്ട് ഉറുഗ്വൻ ഗോളി മുസ്‌ലേരയ്‍യുടെ കൈയ്യിൽ തട്ടി പോസ്റ്റിൽ കയറുകയായിരുന്നു. ഗ്രീസ്മാൻ തൊടുത്ത ഷോട്ട് തട്ടിയകറ്റണോ കൈപ്പിടിയിലൊതുക്കണോ എന്ന് ശങ്കിച്ച മുസ്‌ലേരയുടെ  അവിശ്വസനീയമായ പിഴവാണ് ഫ്രാൻസിന് രണ്ടാം ഗോൾ നേടിക്കൊടുത്തത്..നേരെത്തെ ഗ്രീസ്മാന്റെ ഫ്രീകിക്കിൽ നിന്നും റാഫേൽ വരാനായാണ് ഫ്രാൻസിന്റെ ആദ്യ ഗോൾ നേടിയത്.